- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുതുതലമുറ അള്‍ട്രാ സ്ലീക് ടി സീരീസ് സ്മാര്‍ട് ട്രക്കുമായി ടാറ്റാ മോട്ടോഴ്‌സ്
നഗരപ്രദേശങ്ങളിലെ ചരക്ക് കടത്തിന് തീര്‍ത്തും അനുയോജ്യമായ രീതിയിലാണ് വാഹനത്തിന്റെ ഡിസൈനും നിര്‍മ്മാണവും. ഠ. 6,ഠ. 7,ഠ.9 എന്നീ മൂന്ന് പതിപ്പുകളില്‍ വാഹനം ലഭ്യമാണ്. വിവിധ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ 10 മുതല്‍ 20 അടി വരെ വലുപ്പമുള്ള ഡെക്കുകളില്‍ വാഹനം ഉപഭോക്താക്കളില്‍ എത്തുന്നു. 1900 എംഎം വലിപ്പമുള്ള ക്യാബിന്‍ ഡ്രൈവര്‍ക്ക് ഏറെ സൗകര്യപ്രദമാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി
കൊച്ചി: വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്‌സ് ഇടത്തരം, ചെറിയ വാണിജ്യ ട്രക്ക് ആയ (I&LCV) അള്‍ട്രാ സ്ലീക് ടി സീരീസ് പുറത്തിറക്കി. നഗരപ്രദേശങ്ങളിലെ ചരക്ക് കടത്തിന് തീര്‍ത്തും അനുയോജ്യമായ രീതിയിലാണ് വാഹനത്തിന്റെ ഡിസൈനും നിര്‍മ്മാണവും. T. 6,T. 7,T.9 എന്നീ മൂന്ന് പതിപ്പുകളില്‍ വാഹനം ലഭ്യമാണ്. വിവിധ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ 10 മുതല്‍ 20 അടി വരെ വലുപ്പമുള്ള ഡെക്കുകളില്‍ വാഹനം ഉപഭോക്താക്കളില്‍ എത്തുന്നു. 1900 എംഎം വലിപ്പമുള്ള ക്യാബിന്‍ ഡ്രൈവര്‍ക്ക് ഏറെ സൗകര്യപ്രദമാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
അതേസമയം തന്നെ തിരക്കേറിയ നഗരങ്ങളില്‍ അനായാസമായ ഡ്രൈവിങ്ങിന് അനുയോജ്യമായ രീതിയിലാണ് രൂപകല്‍പന. ഏറ്റവും മികച്ച പ്രകടനം, സുഖകരമായ ഡ്രൈവിംഗ്, സൗകര്യം, കണക്റ്റിവിറ്റി , സുരക്ഷ, കുറഞ്ഞ പ്രവര്‍ത്തനച്ചെലവ് എന്നിങ്ങനെയുള്ള ആറിന്റെ ശക്തി എന്ന തത്വം അടിസ്ഥാനമാക്കിയാണ് വാഹനം പുറത്തിറക്കിയിരിക്കുന്നതെന്നും കമ്പനി അധികൃതര്‍ അവകാശപ്പെട്ടു.സ്‌റ്റൈലിനോടൊപ്പം സൗകര്യം, കുറഞ്ഞ ശബ്ദവും വൈബ്രേഷനും എന്നിവ സംയോജിക്കുന്നതാണ് അള്‍ട്രാ സ്ലീക് ടി സീരീസ്, ഹാര്‍ഷ്‌നെസ്സ് (എന്‍വിഎച്ച് ) ലെവല്‍, ഇടുങ്ങിയ റോഡുകളിലൂടെയും അനായാസമായ സഞ്ചാരവും ഡ്രൈവിംഗും ഒത്തിണങ്ങുന്നതാണ് അള്‍ട്രാ സ്ലീക് ടി സീരീസ്. വാക്ക്ത്രൂ കാബിന്‍ ഉയര്‍ന്ന സുരക്ഷയ്ക്കായി ക്രാഷ് ടെസ്റ്റ് നടത്തിയതാണ്.
ഉയരം ക്രമീകരിക്കാവുന്ന സീറ്റ്, ടിള്‍ട് ആന്‍ഡ് ടെലിസ്‌കോപിക് പവര്‍ സ്റ്റീയറിംഗ്, ഡാഷ്‌ബോര്‍ഡില്‍ ഘടിപ്പിച്ച ഗിയര്‍ ലിവര്‍ എന്നിവ സഹിതം ആണ് ക്യാബിന്‍. ഇന്‍ബില്‍ട്ട് മ്യൂസിക് സിസ്റ്റം, യു എസ് ബി ഫാസ്റ്റ് ചാര്‍ജിങ് പോര്‍ട്ട്, വിശാലമായ സ്റ്റോറേജ് എന്നിവ കൂടുതല്‍ സൗകര്യം നല്‍കുന്നു. എയര്‍ ബ്രേക്കുകളും, പരബോളിക് ലീഫ് സസ്‌പെന്‍ഷനും കൂടുതല്‍ സുരക്ഷ നല്‍കുന്നു. ലെന്‍സ് ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ ലാംപ് എന്നിവ രാത്രിയിലും മികച്ച കാഴ്ച പ്രദാനം ചെയ്യുന്നുവെന്നും കമ്പനി അധികൃതര്‍ പറയുന്നു.
100 എച്ച് പി പവറും 300 എന്‍എം ടോര്‍ക്കും നല്‍കുന്ന ബി എസ് 6 4എസ്പിസിആര്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. മൂന്നുവര്‍ഷം അല്ലെങ്കില്‍ മൂന്നുലക്ഷം കിലോമീറ്റര്‍ എന്ന വാറണ്ടി ആണ് ടാറ്റ മോട്ടോഴ്‌സ് നല്‍കുന്നത്. വാണിജ്യ വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ക്ഷേമം, ഓണ്‍ സൈറ്റ് സര്‍വീസ്, വാര്‍ഷിക മെയിന്റനന്‍സ് സൗകര്യം എന്നിവ നല്‍കുന്ന സമ്പൂര്‍ണ്ണ സേവ 2.0, ടാറ്റ സമര്‍ത്ത് തുടങ്ങിയവയും ലഭ്യമാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
RELATED STORIES
സന്തോഷ് ട്രോഫിയില് കേരളത്തിന് വിജയതുടക്കം; ഏഴ് ഗോള് ത്രില്ലറില്...
15 Dec 2024 3:11 PM GMTവാട്ട്സാപ്പ് ബന്ധം ഓണ്ലൈന് ഷെയര് ട്രേഡിങ്ങിലെത്തി; മലയാളിയില്...
15 Dec 2024 3:08 PM GMTസംഘപരിവാരത്തിന് വടി കൊടുത്ത ശേഷം മലക്കം മറിയുന്ന നിലപാട് സിപിഎം...
15 Dec 2024 2:01 PM GMTലക്ഷദ്വീപ് വിദ്യാര്ഥിയെ ഹോസ്റ്റല് മുറിയിലിട്ട് ക്രൂരമായി...
15 Dec 2024 12:52 PM GMTകെജ് രിവാള് ന്യൂഡല്ഹിയില്, അതിഷി കല്ക്കാജിയില്; നാലാംഘട്ട...
15 Dec 2024 11:30 AM GMTസൂക്ഷ്മ ഇടത്തരം ചെറുകിട വ്യവസായ മേഖലയുടെ ഉയര്ച്ചയ്ക്ക് കേരള...
15 Dec 2024 11:16 AM GMT