കിച്ചന്‍ ട്രഷേഴ്‌സിന്റെ ഗോള്‍ഡന്‍ ഹെല്‍ത്ത് ഡ്രിങ്ക് മിക്‌സ് പുറത്തിറക്കി
കുര്‍കുമിന്‍ ഉല്‍പാദകരായ സിന്തൈറ്റ് ആണ് കിച്ചണ്‍ ട്രഷേഴ്‌സിന് വേണ്ടി ഉല്‍പ്പന്നം വികസിപ്പിച്ചത്..കുര്‍കുമിനും ത്രികടുവും സമ്പുഷ്ടമായുള്ള ഗോള്‍ഡന്‍ ടര്‍മറിക് ഹെല്‍ത്ത് ഡ്രിങ്ക് മിക്‌സ് നിലവിലെ സാഹചര്യത്തില്‍ തീര്‍ത്തും മികച്ച പാനീയങ്ങളില്‍ ഒന്നാണെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു

കൊച്ചി: കേരളത്തിലെ മുന്‍നിര മസാല, സുഗന്ധവ്യഞ്ജന ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ കിച്ചണ്‍ ട്രഷേഴ്സ് ഗോള്‍ഡന്‍ ടര്‍മറിക് ഹെല്‍ത്ത് ഡ്രിങ്ക് മിക്‌സ് പുറത്തിറക്കി. കുര്‍കുമിന്‍ ഉല്‍പാദകരായ സിന്തൈറ്റ് ആണ് കിച്ചണ്‍ ട്രഷേഴ്‌സിന് വേണ്ടി ഉല്‍പ്പന്നം വികസിപ്പിച്ചത്..കുര്‍കുമിനും ത്രികടുവും സമ്പുഷ്ടമായുള്ള ഗോള്‍ഡന്‍ ടര്‍മറിക് ഹെല്‍ത്ത് ഡ്രിങ്ക് മിക്‌സ് നിലവിലെ സാഹചര്യത്തില്‍ തീര്‍ത്തും മികച്ച പാനീയങ്ങളില്‍ ഒന്നാണെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു. ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ നടി മഞ്ജുവാര്യര്‍ കിച്ചണ്‍ ട്രെഷേഴ്‌സിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി ഉല്‍പ്പന്നം പുറത്തിറക്കി.
ഗുണസമ്പുഷ്ടമായ കുര്‍കുമിന്റെ സാന്നിധ്യമാണ് കിച്ചന്‍ ട്രെഷേര്‍സ് ഗോള്‍ഡന്‍ ടര്‍മറിക് മില്‍ക്കിനെ ഫലപ്രദമാക്കുന്നതെന്ന് കിച്ചണ്‍ ട്രെഷേഴ്‌സ് സിഇഒ അശോക് മാണി പറഞ്ഞു.250 ഗ്രാം ബോക്‌സില്‍ വരുന്ന ഉല്‍പ്പന്നത്തിന്റെ വില 249 രൂപയാണ്. പുതിയ ഉല്‍പ്പന്നം അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ഭാഗമായി 199 രൂപക്ക് ലഭ്യമാണ്. ഓണ്‍ലൈനിലും കേരളത്തിലുടനീളമുള്ള വിവിധ ഷോപ്പുകളിലും സംസ്ഥാനത്തിന് പുറത്തുള്ള പ്രധാന മെട്രോകളിലും ഇത് ലഭ്യമാണ് . മഞ്ഞളിന്റെ അരുചി ഒട്ടും ഇല്ലാത്തതിനാല്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും എല്ലാ ദിവസവും ഈ ഹെല്‍ത്ത് ഡ്രിങ്ക് ഉപയോഗിക്കാമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
RELATED STORIES
രാജ്യദ്രോഹ കേസ്: ജാമ്യത്തിനായി ഷര്‍ജീല്‍ ഇമാം സ്പെഷ്യല്‍ കോടതിയെ...
27 May 2022 7:34 PM GMTആലപ്പുഴയിലെ മുദ്രാവാക്യം കേസ്: അറസ്റ്റിലായവരെ വിലങ്ങണിയിച്ച പോലിസിന്...
27 May 2022 6:54 PM GMTഅബൂദബി-ദോഹ റൂട്ടില്‍ പ്രതിദിനം മൂന്ന് സര്‍വീസുകള്‍ കൂടി
27 May 2022 6:13 PM GMT'പ്രേക്ഷകര്‍ക്ക് ഇനിയും വിഷലിപ്തമായ ഒരുപാട് കാളരാത്രികള്‍...
27 May 2022 4:57 PM GMTഗ്യാന്‍വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTഅടിമവേലയെ എതിര്‍ത്ത ദലിത് യുവാവിനെ പശുത്തൊഴുത്തില്‍ ചങ്ങലയില്‍...
27 May 2022 3:33 PM GMT