Product

സ്വര്‍ണവില കുറഞ്ഞു

പവന് 680 രൂപ കുറഞ്ഞ് 1,15,800 രൂപയായി

സ്വര്‍ണവില കുറഞ്ഞു
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. രാവിലെ വര്‍ധിച്ച സ്വര്‍ണവില ഉച്ചയ്ക്ക് കുറയുകയായിരുന്നു. ഉച്ചക്ക് സ്വര്‍ണം ഗ്രാമിന് 85 രൂപ കുറഞ്ഞ് 14,475 രൂപയും, പവന് 680 രൂപ കുറഞ്ഞ് 1,15,800 രൂപയുമായി. രാവിലെ സ്വര്‍ണം ഗ്രാമിന് 205 രൂപ വര്‍ധിച്ച് 14,560 രൂപയും, പവന് 1,640 രൂപ വര്‍ധിച്ച് 1,16,480 രൂപയുമായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച സ്വര്‍ണം ഗ്രാമിന് 265 രൂപ വര്‍ധിച്ച് 14,355 രൂപയും, പവന് 2,120 രൂപ വര്‍ധിച്ച് 1,14,840 രൂപയുമായിരുന്നു. വെള്ളിയാഴ്ച രാവിലെ സ്വര്‍ണം ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയും, പവന് 1,520 രൂപ കുറഞ്ഞ് 1,11,720 രൂപയുമായിരുന്നു വില. വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്വര്‍ണം ഗ്രാമിന് 125 രൂപ വര്‍ധിച്ച് 14,090 രൂപയും, പവന് 1,000 രൂപ വര്‍ധിച്ച് 1,12,720 രൂപയുമായിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണവിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് സ്വര്‍ണം പവന് വില ആദ്യമായി ലക്ഷം കടന്നത്.

Next Story

RELATED STORIES

Share it