വലിയ സ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണുമായി ജിയോ
പുതുതലമുറയെ ലക്ഷ്യമിട്ട് വലിയ സ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണുമായാണ് വിപണി കീഴടക്കാന്‍ ജിയോ എത്തുന്നത്. ഫീച്ചര്‍ഫോണുകള്‍ നാലാം തലമുറയിലേക്ക് (4ജി) മാറ്റാന്‍ ഉദ്ദേശിക്കുന്നവരെ ലക്ഷ്യമിട്ടാണ് ജിയോയുടെ നീക്കം.
വിപണിയിലെ പുതുചലനങ്ങള്‍ക്കൊത്ത് പുതിയ രൂപമാറ്റത്തോടെ ജിയോ എത്തുന്നു. പുതുതലമുറയെ ലക്ഷ്യമിട്ട് വലിയ സ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണുമായാണ് വിപണി കീഴടക്കാന്‍ ജിയോ എത്തുന്നത്. ഫീച്ചര്‍ഫോണുകള്‍ നാലാം തലമുറയിലേക്ക് (4ജി) മാറ്റാന്‍ ഉദ്ദേശിക്കുന്നവരെ ലക്ഷ്യമിട്ടാണ് ജിയോയുടെ നീക്കം. തങ്ങളുടെ പാര്‍ട്ട്ണറുമായി ചേര്‍ന്ന് ഉടന്‍ തന്നെ അത്തരത്തിലുള്ള സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് ജിയോ വില്‍പന വിഭാഗം മേധാവി സുനില്‍ ദത്ത് വ്യക്തമാക്കുന്നു. പുത്തന്‍ സാങ്കേതി വിദ്യകളും ഫീച്ചറുകളും ഉള്‍കൊള്ളിച്ചുള്ളതായിരിക്കും പുതിയ ഉല്‍പ്പന്നമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ മാസവും പുതിയ ഓരോ ഫീച്ചര്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. യുഎസിലെ പ്രമുഖ ടെക്‌നോളജളി നിര്‍മാണ കമ്പനിയായ ഫഌക്‌സുമായി ചേര്‍ന്നാണ് ജിയോയുടെ നീക്കം. പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസങ്, ഷവോമി, ആപ്പിള്‍, ഒപ്പോ എന്നിവരുമായും ജിയോ ഇക്കാര്യത്തില്‍ സഹകരിക്കുന്നുണ്ട്.
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്ത നിരവധി പേര്‍ ഇപ്പോഴും രാജ്യത്തുണ്ടെന്നും ഇവരെ കൂടി സ്മാര്‍ട്ട്‌ഫോണ്‍ ലോകത്തേക്ക് കൊണ്ടുവരികയാണ് ലക്ഷ്യമെന്നും സുനില്‍ ദത്ത് പറഞ്ഞു.
മേന്‍മ വിലക്കുറവ് തന്നെയാവും
സ്മാര്‍ട്ട്‌ഫോണ്‍ പ്രധാനമായും സാധാരണക്കാരെ ലക്ഷ്യമിട്ടുള്ളതായതിനാല്‍ വിലക്കുറവിലാവും വിപണിയിലെത്തിക്കുക. ജിയോ നേരത്തെ വിപണിയിലെത്തിച്ച ജിയോ ഫോണ്‍ സ്മാര്‍ട്ട്‌ഫോണ്‍ നിലവാരത്തിലല്ലാത്തതിനാല്‍ വേണ്ടത്ര ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.
RELATED STORIES
രാജ്യദ്രോഹ കേസ്: ജാമ്യത്തിനായി ഷര്‍ജീല്‍ ഇമാം സ്പെഷ്യല്‍ കോടതിയെ...
27 May 2022 7:34 PM GMTആലപ്പുഴയിലെ മുദ്രാവാക്യം കേസ്: അറസ്റ്റിലായവരെ വിലങ്ങണിയിച്ച പോലിസിന്...
27 May 2022 6:54 PM GMTഅബൂദബി-ദോഹ റൂട്ടില്‍ പ്രതിദിനം മൂന്ന് സര്‍വീസുകള്‍ കൂടി
27 May 2022 6:13 PM GMT'പ്രേക്ഷകര്‍ക്ക് ഇനിയും വിഷലിപ്തമായ ഒരുപാട് കാളരാത്രികള്‍...
27 May 2022 4:57 PM GMTഗ്യാന്‍വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTഅടിമവേലയെ എതിര്‍ത്ത ദലിത് യുവാവിനെ പശുത്തൊഴുത്തില്‍ ചങ്ങലയില്‍...
27 May 2022 3:33 PM GMT