You Searched For "geo"

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുതിയ കെസിബിസി പ്രസിഡന്റ്

6 Dec 2019 5:45 PM GMT
കോഴിക്കോട് രൂപതാ അധ്യക്ഷന്‍ ഡോ.വര്‍ഗീസ് ചക്കാലയ്ക്കലാണ് വൈസ് പ്രസിഡന്റ്. ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് സെക്രട്ടറി ജനറലുമായി തിരഞ്ഞെടുക്കപ്പെട്ടു.

റാന്നി എസ് ഐ ജോര്‍ജ് കുരുവിളയെ കാണാനില്ലെന്നു പരാതി

5 Dec 2019 1:08 AM GMT
മാനസിക ദൗര്‍ബല്യമുള്ള രണ്ടു സഹോദരിമാര്‍ കുരുവിളയ്ക്കുണ്ട്. ഇവരില്‍ ഒരാള്‍ ഈയിടെ മരണപ്പെട്ടു. മറ്റൊരാള്‍ ഒപ്പമുണ്ട്. ഇവരെയെല്ലാം നോക്കാനുള്ള ബാധ്യത ഇദ്ദേഹത്തിനായിരുന്നു.

വാര്‍ത്തകള്‍ ഇനി കംപ്യൂട്ടര്‍ തന്നെയുണ്ടാക്കും;മലയാളി ഗവേഷകന്റെ കണ്ടെത്തലിന് അംഗീകാരമായി പിഎച്ച്ഡി

22 Nov 2019 1:00 PM GMT
ആര്‍ക്കൈവില്‍ നല്‍കിയിട്ടുള്ള കീ വേര്‍ഡുകളില്‍ നിന്നും കംപ്യൂട്ടര്‍ തന്നെ വാര്‍ത്ത തയാറാക്കും. പരീക്ഷണങ്ങളില്‍ 50 ശതമാനത്തോളം കൃത്യത ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുള്ളതായി ഗവേഷണം നടത്തിയ യുസി കോളജ് കംപ്യൂട്ടര്‍ വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. ഷൈന്‍ ജോര്‍ജ് പറഞ്ഞു. അദ്ദേഹത്തിന്റെ ഈ കണ്ടെത്തലിന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഡോക്റ്ററേറ്റ് നല്‍കി.ആര്‍ക്കൈവില്‍ നല്‍കുന്ന വിവരങ്ങളുടെ സൂക്ഷ്മതയാണ് കംപ്യൂട്ടര്‍ സൃഷ്ടിക്കുന്ന വാര്‍ത്തകളുടെ ആധികാരികതയ്ക്ക് അടിസ്ഥാനം. ഓരോ വിഷയങ്ങളിലും നേരത്തെ സംഭവിച്ച കാര്യങ്ങളുടെ പരമാവധി വിശദാംശങ്ങള്‍ കംപ്യൂട്ടറില്‍ ഫീഡ് ചെയ്യുന്നു. അവയ്ക്ക് കീ വേര്‍ഡുകളും നല്‍കുന്നു

വെയില്‍ സിനിമയെച്ചൊല്ലി വീണ്ടും തര്‍ക്കം; ചിത്രീകരണത്തില്‍ സഹകരിക്കുന്നില്ലെന്നത് അടിസ്ഥാന രഹിതമെന്ന് ഷെയിന്‍ നിഗം

22 Nov 2019 5:44 AM GMT
വെയില്‍ സിനിമയുമായി ബന്ധപ്പെട്ട് നേരത്തെുണ്ടായ രൂക്ഷമായ തര്‍ക്കം താരസംഘടനയായ അമ്മയും നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഇടപെട്ട് പരിഹരിച്ചതിനു പിന്നാലെയാണ് വിണ്ടും തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.വെയില്‍ സിനിമയുടെ ചിത്രീകരണത്തില്‍ താന്‍ സഹകരിക്കുന്നില്ല എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് ഷെയിന്‍ നിഗം തന്റെ ഫേസ് പേജിലൂടെ വ്യക്തമാക്കി.ചിത്രീകരണം പൂര്‍ത്തീകരിക്കാന്‍ 24 ദിവസങ്ങള്‍ വേണ്ടി വരും. വെയില്‍ എന്ന സിനിമക്ക് എന്നോട് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ താന്‍ അനുഭവിച്ച് വന്ന മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും തനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര തന്നെ ഉണ്ടെന്നും ഷെയിന്‍ പറയുന്നു

അതിരൂപതയുടെ ഭൂമി വില്‍പന: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കോടതി വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തു

5 Nov 2019 9:20 AM GMT
പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസിന്റെ പരാതിയിലാണ് കാക്കനാട് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുത്തത്.മാര്‍ ജോര്‍ജ് ആലഞ്ചേരിയെക്കൂടാതെ എറണാകുളം-അങ്കമാലി അതിരൂപത മുന്‍ ഫിനാന്‍സ് ഓഫിസര്‍ ജോഷി പുതുവയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇരുവരും അടുത്തമാസം 31 ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു

കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞ നടപടിയെ പ്രശംസിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി

1 Nov 2019 3:36 PM GMT
യുഎസ്-ഇന്ത്യ സൈനികസഹകരണത്തിന്റെ ഉറച്ച വക്താവാണ് ഹോര്‍ഡിങ്.

വാളയാര്‍: കൊലപാതക സാധ്യത അന്വേഷിക്കണമെന്ന ഫോറന്‍സിക് സര്‍ജന്റെ നിര്‍ദേശം പോലിസ് അവഗണിച്ചെന്ന് റിപോര്‍ട്ട്

30 Oct 2019 5:27 AM GMT
കുട്ടിയുടെ പ്രായം, ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ സ്ഥലം, കുട്ടിയുടെ ഉയരം, ആത്മഹത്യചെയ്ത സ്ഥലത്തെ ഉയരം എന്നിവ പരിഗണിച്ചാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ കൊലപാതക സാധ്യതകൂടി അന്വേഷിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്.

വിനോദ് റായ് സമിതി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കുവാന്‍ സാധിക്കില്ലെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്

26 Oct 2019 12:15 PM GMT
സംസ്ഥാന ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് സമിതിയില്‍ അംഗമാകുവാന്‍ മാനദണ്ഡം 30 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മല്‍സരം കളിച്ചിരിക്കണമെന്നും വിരമിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയാകണമെന്നുമാണ്. എന്നാല്‍ കേരളത്തില്‍ ഈ മാനദണ്ഡപ്രകാരം മൂന്നോ നാലോ പേര്‍ മാത്രമാണുള്ളത്. ഇതടക്കമുള്ള പല നിര്‍ദ്ദേശങ്ങളും അപ്രായോഗികമാണ്. സുപ്രീം കോടതിയില്‍ വിനോദ് റായ് ശുപാര്‍ശകളിലെ അപാകതകള്‍ ചൂണ്ടിക്കാട്ടുവാന്‍ ബിസിസിഐ മുന്‍കൈയെടുക്കും.കെസിഎയ്ക്കെതിരെ മുന്‍ഓംബുഡ്സ്മാന്‍ ജസ്റ്റിസ് വി രാംകുമാര്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ വസ്തുതാവിരുദ്ധം.ഇക്കാര്യത്തിലെ സത്യാവസ്ഥ കെസിഎ നേരിട്ട് ഹൈക്കോടതിയെ ബോധ്യപ്പെടുത്തും

കോന്നിയിൽ ഡിസിസിക്ക് വീഴ്ച പറ്റിയിട്ടില്ല; തോൽവിയെക്കുറിച്ച് പഠിക്കണം: ബാബു ജോർജ്

26 Oct 2019 7:51 AM GMT
സ്ഥാനാർഥി ആരാകണമെന്ന കാര്യത്തിൽ ജില്ലാ നേതൃത്വത്തിന് അഭിപ്രായം പറയാം. അങ്ങനെ ഒരു അഭിപ്രായം മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ. തീരുമാനമെടുത്തതെല്ലാം കെപിസിസിയാണ്.

നടന്‍ ഷെയിന്‍ നിഗമും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു

23 Oct 2019 1:13 PM GMT
നിര്‍മാതാക്കളുടെയും താരസംഘടനയുടെയും നേതൃത്വത്തില്‍ ഷെയിന്‍ നിഗമും ജോബി ജോര്‍ജും തമ്മില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഓഫിസില്‍ നടന്ന ചര്‍ച്ചയിലാണ് ഇരുവരും തമ്മലുണ്ടായിരുന്ന തര്‍ക്കം പരഹരിച്ചത്.ഇരുവരും തമ്മിലുണ്ടായിരുന്ന പ്രശ്‌നം രമ്യമായി പരിഹരിച്ചുവെന്ന് ചര്‍ച്ചയ്ക്ക് ശേഷം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ രഞ്ജിത്, ആന്റോ ജോസഫ് എന്നിവര്‍ ഷെയിന്‍ നിഗമം, ജോബി ജോര്‍ജ്, താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.ജോബിയുടെ ഭാഗത്ത് നിന്നും ഷെയിന്റെ കുടുംബത്തിനെതിരെ നടത്തിയ പരമാര്‍ശങ്ങളില്‍ അദ്ദേഹം ചര്‍ച്ചയില്‍ ഖേദം പ്രകടിപ്പിച്ചതായും രഞ്ജിത് പറഞ്ഞു

നടന്‍ ഷെയിന്‍ നിഗമിനെതിരെ വധ ഭീക്ഷണിമുഴക്കിയിട്ടില്ലെന്ന് നിര്‍മാതാവ് ജോബി ജോര്‍ജ്

17 Oct 2019 10:55 AM GMT
താന്‍ നിര്‍മിക്കുന്ന വെയില്‍ എന്ന സിനിമയില്‍ പ്രതിഫലം പറ്റിയതിന് ശേഷം അഭിനയിക്കാതെ മാറി നിന്നതിനെ ചോദ്യം ചെയ്യുകയാണുണ്ടായതെന്നും ഷെയിന്‍ കാരണം വന്‍ സാമ്പത്തിക ബാധ്യതയാണുണ്ടായിരിക്കുന്നതെന്നും ജോബി ജോര്‍ജ് പറഞ്ഞു. നിര്‍മാതാവ് ജോബി വധഭീഷണി മുഴക്കിയതായി സമൂഹമാധ്യമങ്ങളിലൂടെ ഷെയിന്‍ നിഗം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണങ്ങള്‍ നിഷേധിച്ച് ജോബി വാര്‍ത്ത സമ്മേളനം സംഘടിപ്പിച്ചത്

6ാമത് കുവൈത്ത് ജിമ്മി ജോര്‍ജ്ജ് വോളിബോള്‍ ടൂര്‍ണമെന്റ് തുടങ്ങി

10 Oct 2019 11:29 AM GMT
കുവൈത്ത്: ആറാമത് ജിമ്മി ജോര്‍ജ്ജ് രാജ്യാന്തര വോളിബോള്‍ ടൂര്‍ണമെന്റിലെ എ ഡിവിഷന്‍ മല്‍സരങ്ങള്‍ക്ക് കുവൈത്തില്‍ തുടക്കമായി. യുനൈറ്റഡ് ലോജിസ്റ്റിക്കിനെ...

പി സി ജോര്‍ജിനൊപ്പം എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വോട്ടഭ്യര്‍ഥിച്ചെത്തിയവര്‍ കട ആക്രമിച്ചു

20 Sep 2019 7:29 PM GMT
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനു തലേന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വോട്ടഭ്യര്‍ഥിച്ച് പി സി ജോര്‍ജ്ജിനൊപ്പമെത്തിയവര്‍ കട...

കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട്: പട്ടയവും തണ്ടപ്പേരും റദ്ദാക്കി; ജോയ്‍സ് ജോര്‍ജ്ജിന് തിരിച്ചടി

8 Sep 2019 10:27 AM GMT
വിശദമായ തെളിവെടുപ്പിന് ഭൂമി സംബന്ധമായ പുതിയരേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കൈവശമില്ലെന്നാണ് അഭിഭാഷകന്‍ സബ് കളക്ടറെ അറിയിച്ചത്.

കര്‍ണാടക മുന്‍ ആഭ്യന്തരമന്ത്രി കെ ജെ ജോര്‍ജിനെതിരേ കേസ്

7 Sep 2019 4:47 AM GMT
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് നടപടി

കത്തോലിക്ക സഭയിലെ പ്രതിസന്ധി കൂട്ടായ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

27 Aug 2019 3:17 AM GMT
സിനഡില്‍ പങ്കെടുക്കുന്ന മെത്രാന്മാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ സഭയിലെ ഐക്യവും സമാധാനവും ശക്തിപ്പെടുത്തും അതിനായി സഭയൊന്നാകെ സഹകരിക്കണമെന്നും മേജര്‍ ആര്‍ച്ചുബിഷപ്പ് ആവശ്യപ്പെട്ടു. സഭയുടെ ആഭ്യന്തര കാര്യങ്ങളില്‍ പോലും മാധ്യമങ്ങള്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തുന്ന പ്രവണത വര്‍ധിച്ചു വരുന്നതായി സംയുക്ത സമ്മേളനം വിലയിരുത്തി

വിവാദ ഭൂമിയിടപാട്: സെഷന്‍സ് കോടതി ഉത്തരവിനെതിരേ നിയമപോരാട്ടം തുടരുമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

24 Aug 2019 5:13 PM GMT
സീറോ മലബാര്‍ സഭ മീഡിയ കമ്മീഷനാണ് ഇക്കാര്യം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്.

സിറോ മലബാര്‍ സഭ ഭൂമി ഇടപാട്; കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി വിചാരണ നേരിടണമെന്ന് കോടതി

24 Aug 2019 6:22 AM GMT
ഭൂമി ഇടപാട് കേസില്‍ വിചാരണ നേരിടണമെന്ന തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കാണിച്ച് നല്‍കിയ ഹരജികള്‍ സെഷന്‍സ് കോടതി തള്ളി. ഇതോടെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി, അതിരൂപത മുന്‍ ഫിനാന്‍സ് ഓഫിസര്‍ ഫാദര്‍ ജോഷി പുതുവ, ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവര്‍ കേസില്‍ വിചാരണ നേരിടേണ്ടിവരും.

കോട്ടക്കുന്നില്‍ വീണ്ടും അപകട സാധ്യത

15 Aug 2019 7:27 AM GMT
മലപ്പുറം: കോട്ടക്കുന്നില്‍ വീണ്ടും അപകട സാധ്യത നിലനില്‍ക്കുന്നതായി ജിയോളജി സംഘം. തുടര്‍ച്ചയായി മഴ പെയ്യുമ്പോള്‍ ഇനിയും മണ്ണിടിച്ചില്‍...

കൊട്ടക്കമ്പൂര്‍ ഭൂമിയിടപാട് കേസ്: അന്വേഷണ ഉദ്യോഗസ്ഥന്‍ ഇടുക്കി സ്വദേശിയാണോയെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി

25 July 2019 2:36 PM GMT
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.കേസ് മുന്‍പു അന്വേഷിച്ച മൂന്നാര്‍ ഡിവൈഎസ്പിയായിരുന്ന അഭിലാഷ് തന്നെ കേസ് അന്വേഷിച്ചാല്‍ ശരിയായ റിപോര്‍ട്ട് ഉണ്ടാകുമോയെന്നതില്‍ സ്ംശയമുണ്ടെന്നു വാദിഭാഗം ആരോപിച്ചപ്പോഴായിരുന്നു നിലവിലുള്ള ഡിവൈഎസ്പിയുടെ വിശദാംശങ്ങള്‍ ബോധിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്കു പ്രതികളുമായി മുന്‍ പരിചയം ഉണ്ടോ, ഈ കേസുമായി നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥനു എന്തെങ്കിലും ബന്ധം മുന്‍പു ഉണ്ടായിട്ടുണ്ടെയെന്നു അറിയിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്

പാലായുമില്ല; പെരുവഴിയിലായി പി സി ജോര്‍ജ്

20 July 2019 8:02 AM GMT
പാലാ സീറ്റില്‍ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കാന്‍ കരുനീക്കങ്ങളുമായി പി സി ജോര്‍ജ് രംഗത്ത് ഇറങ്ങിയിരുന്നു. എന്നാൽ ബിജെപി കോട്ടയം ജില്ലാ ഘടകം ഇതിനെതിരാണ്.

ലോകോത്തര നിലവാരത്തിലേക്ക് മറയൂര്‍ ശര്‍ക്കരയും

19 July 2019 9:08 AM GMT
ഹൈട്രോസ് എന്ന രാസവസ്തു ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ശര്‍ക്കര മറയൂര്‍ ശര്‍ക്കരയുടെ ജി ഐ രജിസ്‌ട്രേഷന്റെ മറവില്‍ തെറ്റിധരിപ്പിച്ച് വിറ്റഴിക്കാന്‍ ശ്രമിച്ചാല്‍ ക്രിമിനല്‍ കുറ്റമാണെന്നും 2 ലക്ഷം രൂപ വരെ പിഴയും 2 വര്‍ഷം വരെ തടവ് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

മൂവാറ്റുപുഴയാര്‍ നീന്തിക്കടക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

16 July 2019 6:36 PM GMT
എറണാകുളം ഇടകൊച്ചി കൊടിപ്പറമ്പില്‍ ജോര്‍ജിന്റെ മകന്‍ ലിബിന്‍ ജോര്‍ജ് (24) ആണ് മരിച്ചത്.

ഭൂമി വിവാദം: വിശ്വാസികള്‍ക്കായി ആലഞ്ചേരിയുടെ സര്‍ക്കുലര്‍; വിമതരുടെ പള്ളികളില്‍ വായിച്ചില്ല

14 July 2019 3:36 AM GMT
ഭൂമി വിറ്റതിനെക്കുറിച്ചും സഹായമെത്രാന്‍മാരെ പുറത്താക്കിയ നടപടിയെക്കുറിച്ചുമാണ് വിശ്വാസികള്‍ക്കായി സര്‍ക്കുലറില്‍ വിശദീകരിക്കുന്നത്. പക്ഷേ, വിമത വൈദികരുടെ പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചില്ല. ഇതോടെ സഭയിലെ വൈദികര്‍ തമ്മിലുള്ള ഭിന്നിപ്പ് വീണ്ടും രൂക്ഷമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അതിരൂപതയിലെ ചേരിപ്പോര്: തെറ്റിദ്ധാരണകള്‍ പ്രചരിപ്പിച്ച് വിശ്വാസികളെ വിഭാഗീയതയിലേക്ക് നയിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് കര്‍ദിനാള്‍

12 July 2019 10:58 AM GMT
സഹായമെത്രാന്മാരെ പുറത്താക്കിയത് മാര്‍പാപ്പ നേരിട്ടെടുത്ത തീരുമാനം.ഭുമിയിടപാടില്‍ അതിരൂപതയ്ക്ക് നഷ്ടം വരുത്തുന്ന ഒരു നടപടിയും താന്‍ താന്‍ സ്വീകരിച്ചിട്ടില്ല. വൈദികര്‍ സഭാനിയമങ്ങള്‍ക്കും സഭാസംവിധാനങ്ങള്‍ക്കും വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ നേതൃത്വം നല്‍കുകയോ ചെയ്യരുതെന്നും ഞായറാഴ്ച പള്ളികളില്‍ വായിക്കാന്‍ നല്‍കിയിരിക്കുന്ന സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു

എറണാകുളം-അങ്കമാലി അതിരൂപതയിലെ ചേരിപ്പോര്; സിനഡിന്റെ തീരുമാനം എല്ലാവരും അംഗീകരിക്കണമെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി

9 July 2019 2:48 PM GMT
സഭയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സിനഡിന്റെ തീരുമാനങ്ങളോട് ഏവരും സഹകരിക്കണം. സഭാ വിഷയങ്ങള്‍ പരിഹരിക്കാന്‍ സിനഡിനെയാണ് വത്തിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. ക്ഷമിക്കാനും സ്‌നേഹിക്കാനും ഏവരും പരിശ്രമിക്കണം. മാധ്യമങ്ങള്‍ സഭാ വിഷയങ്ങളെ അവതരിപ്പിക്കുന്ന ശൈലി പരിശോധിക്കണം. പലപ്പോഴും സഭയെക്കുറിച്ച് സമൂഹത്തിനു തെറ്റിദ്ധാരണകളുണ്ടാവാന്‍ മാധ്യമ വാര്‍ത്തകള്‍ കാരണമാകാറുണ്ടെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണത്തലവനായി മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഒരു വിഭാഗം വിശ്വാസികള്‍

7 July 2019 3:06 PM GMT
എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് സ്വതന്ത്രചുമതലയുള്ള അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് വേണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിവാദ ഭൂമിയിടപാടുകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക ക്രമക്കേടുകളില്‍ അതിരൂപത്ക്ക് 100 കോടിയോളം രൂപ നഷ്ടമുണ്ടായി. ഈ തുക തിരികെ ലഭിക്കാന്‍ നടപടി വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഭുമി വില്‍പന വിവാദത്തെ തുടര്‍ന്ന് മാറ്റി നിര്‍ത്തിയിരുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് അതിരൂപതയുടെ ഭരണച്ചുമതല തിരികെ നല്‍കിയതിലും സഹായമെത്രാന്‍മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെ പുറത്താക്കിയതിലും യോഗത്തില്‍ രൂക്ഷമായ വിമര്‍ശനമുയര്‍ന്നു

ചേരിപ്പോര്: ചര്‍ച്ചയ്ക്ക് വഴിതുറന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി; സസ്‌പെന്റു ചെയ്ത സഹായമെത്രാന്മാരെ കൂടിക്കാഴ്ചയക്ക് വിളിച്ചു

6 July 2019 3:47 PM GMT
മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെയാണ് വിളിപ്പിച്ചിരിക്കുന്നത്. ഇരുവരും നാളെ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.അതിരൂപത സഹായ മെത്രാന്‍ പദവിയില്‍ നിന്നും സസ്‌പെന്റു ചെയ്യപ്പെട്ടതോടെ രണ്ടു പേരും നേരത്തെ ബിഷപ് ഹൗസില്‍ നിന്നും മാറിയിരുന്നു. അതിരൂപതയുടെ കീഴിലുള്ള സ്ഥാപനങ്ങളിലേക്കാണ് ഇരുവരും താമസം മാറിയത്. അവിടെ നിന്നും ഇവരോട് വീണ്ടും ബിഷപ് ഹൗസിലേക്ക് താമസം മാറ്റാന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടിട്ടുണ്ട്്

ബിജെപിയില്‍ ചേര്‍ന്നില്ല; പ്രചരണം വ്യാജമെന്ന് അഞ്ജു ബോബി ജോര്‍ജ്‌

6 July 2019 2:10 PM GMT
മുരളീധരന്‍ കുടുംബസുഹൃത്താണ്. താന്‍ അദ്ദേഹത്തെ കാണാനാണ് പോയത്. അവര്‍ വേദിയിലേക്കു ക്ഷണിച്ചു. പാര്‍ട്ടി പതാക നല്‍കി സ്വീകരിച്ചു. ബിജെപിയുടെ അംഗത്വ വിതരണ ക്യാംപയിനാണ് നടക്കുന്നതെന്നു പോലും തനിക്കറിയില്ലായിരുന്നു- അഞ്ജു പറഞ്ഞു.

പൂഞ്ഞാര്‍ കേശവന്‍നായരുടെ ശനിദശ

6 July 2019 1:32 PM GMT
ബിജെപിക്കു പുറകെ പോയാല്‍ കൂടെയില്ലെന്ന് സഹപ്രവര്‍ത്തകര്‍. ഇടതും അടുപ്പിക്കുന്നില്ല വലതും തൊടീക്കുന്നില്ല. ഇനി എന്തുചെയ്യും പിസി ജോര്‍ജ്. ശനിദശ...

കോട്ടപ്പടിയിലെ സ്ഥലം വില്‍ക്കരുതെന്നാവശ്യപ്പെട്ട് ഹരജി; മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കോടതി നോട്ടീസ് അയച്ചു

4 July 2019 3:00 PM GMT
എറണാകുളം-അതിരൂപത മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം മാര്‍ട്ടിന്‍ ജോസഫ് നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി.അഭിഭാഷക കമ്മീഷണറെ സ്ഥലത്ത് അയക്കണമെന്ന ഹരജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചു. മൂവാറ്റുപുഴ ബാറിലെ സീനിയര്‍ അഡ്വക്കേറ്റ് ടി ഇ വര്‍ക്കിയാണ് അഭിഭാഷക കമ്മീഷണര്‍

എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്കിടയില്‍ പ്രതിഷേധം തുടരുന്നു; ഐക്യത്തിന് ആഹ്വാനം ചെയ്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

3 July 2019 2:51 PM GMT
സഭാ അംഗങ്ങള്‍ വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും ഐക്യത്തിനും കൂട്ടായ്മയ്ക്കും ഉപകരിക്കുന്ന ശക്തി പകരണം. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റയും മനോഭാവത്തില്‍ സഭയുടെ ശക്തി വളര്‍ത്താന്‍ സഭാമക്കള്‍ പരിശ്രമിക്കണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു

ഫോറന്‍സിക് സര്‍ജന്‍ ഡോ ബി ഉമാദത്തന്‍ അന്തരിച്ചു

3 July 2019 7:03 AM GMT
കേരളാ പോലിസിന്റെ മെഡിക്കല്‍ ലീഗല്‍ ഉപദേശകനായും ഫോറന്‍സിക് മെഡിസിന്‍ പ്രഫസറായും സേവനം അനുഷ്ഠിച്ചിരുന്നു. നിരവധി ശാസ്ത്രീയ ലേഖനങ്ങളും കുറ്റാന്വേഷണ സംബന്ധിയായ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

ചേരിപ്പോര് തുടരുന്നു;സഭയുടെ എല്ലാ മേഖലകളിലും ജാഗ്രത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാളിന്റെ ഇടയലേഖനം

30 Jun 2019 6:21 AM GMT
വന്നുപോയ പോരായ്മകളെ എളിമയോടെ അംഗീകരിക്കാം.തെറ്റിദ്ധാരണകളെയും വിമര്‍ശനങ്ങളെയും എതിര്‍പുകളെയും ക്രിസ്തുശൈലിയില്‍ സ്വീകരിക്കാന്‍ സാധിക്കണമെന്നും ഇടയലേഖനത്തില്‍ വ്യക്തമാക്കുന്നു.അതേ സമയം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വീണ്ടും എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണചുമതല ഏല്‍പ്പിച്ചതിനെതിരെ ഒരു വിഭാഗം വൈദികരും വിശ്വാസികളും പ്രതിഷേധത്തിലാണ്.മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഭരണച്ചുമതല തിരികെ നല്‍കിയതിനൊപ്പം മാര്‍ സെബസ്റ്റ്യന്‍ എടയന്ത്രത്തിനെയും മാര്‍ ജോസ് പുത്തന്‍വീട്ടിലിനെയും അതിരൂപതയുടെസഹായമെത്രാന്‍ സ്ഥാനത്ത് നിന്നും സസ്‌പെന്റും ചെയ്തിരുന്നു.അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കര്‍ദിനാള്‍ വിരുദ്ധ പക്ഷക്കാരയ വൈദികരും വിശ്വാസികളും

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല വീണ്ടും കര്‍ദിനാളിന്; വത്തിക്കാന്‍ നടപടി തള്ളി വൈദികര്‍

28 Jun 2019 10:53 AM GMT
ഇരുട്ടിന്റെ മറവില്‍ വത്തിക്കാന്റെ തീരുമാനം നടപ്പാക്കിയതിനും അതിന് പോലിസ് സഹായം തേടിയതും വത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടാണോയെന്നും ഇതാണോ ആഗോള കത്തോലിക്ക സഭയുടെ രീതികള്‍ എന്ന് അറിയണമെന്നും അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ യോഗം ചേര്‍ന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.എന്തിനാണ് സഹായമെത്രാന്മാരായ മാര്‍ സെബാസറ്റിയന്‍ എടയന്ത്രത്തിനെയും മാര്‍ ജോസ് പുത്തന്‍വീട്ടിലിനെയും അവരുടെ സ്ഥാനത്തു നിന്നും മാറ്റിയതെന്നും വൈദികര്‍ ചോദിച്ചു. അവര്‍ എന്തു തെറ്റാണ് ചെയ്തത്. ഭൂമിയിടപാടിന്റെ സത്യം വെളിച്ചത്തുകൊണ്ടുവരണമെന്നു പറഞ്ഞ അതിരൂപതയിലെ 400 ലേറെ വൈദികരോട് സഹകരിച്ചതാണോ മാപ്പര്‍ഹിക്കാത്ത കുറ്റമെന്നും വൈദികര്‍ ചോദിച്ചു

എറണാകുളം-അങ്കമാലി അതിരൂപതയുടെ അധികാരം മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് മാര്‍പാപ്പ തിരിച്ചു നല്‍കി; സഹായമെത്രാന്മാരെ മാറ്റി

27 Jun 2019 10:25 AM GMT
മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്,മാര്‍ ജോസ് പുത്തന്‍ വീട്ടില്‍ എന്നിവരെ അതിരൂപതയുടെസഹായമെത്രാന്‍ സ്ഥാനത്ത് നിന്നും മാര്‍പാപ്പ മാറ്റി.ഇവരുടെ കാര്യത്തില്‍ സീറോ മലബാര്‍ സഭയുടെ സിനഡ് തീരുമാനം എടുക്കണമെന്നും മാര്‍പാപ്പ നിര്‍ദേശിച്ചു.എറണാകുളം-അങ്കമാലി അതിരൂപതയിലെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രതിമാസ ബജറ്റും സ്ഥാവരജംഗമ വസ്തുക്കളുടെ നടത്തിപ്പ് സംബന്ധിച്ചുള്ള പ്രധാന രേഖകളും മേജര്‍ ആര്‍ച്ചുബിഷപ്പ് സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിന് നല്‍കണം.സിറോ മലബാര്‍ സഭയുടെ അടുത്ത സിനഡ് ചേരുന്ന 2019 ഓഗസ്റ്റ് മാസം വരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ നിര്‍വഹണത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിനോടാണ് ആലോചന നടത്തേണ്ടത്
Share it
Top