News

രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പാണ് നോട്ട് അസാധുവാക്കലെന്ന് യശ്വന്ത് സിന്‍ഹ

രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പാണ്  നോട്ട് അസാധുവാക്കലെന്ന് യശ്വന്ത് സിന്‍ഹ
X
ന്യൂഡല്‍ഹി: മോദിസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളെ പൊളിച്ചടുക്കി മുന്‍ കേന്ദ്രധനമന്ത്രി യശ്വന്ത് സിന്‍ഹയുടെ പുസ്തകം. ഇന്ത്യ അണ്‍മെയ്ഡ്: ഹൗ ദ ഗവണ്‍മെന്റ് ബ്രോക്ക് ദി ഇക്കണോമി എന്ന പുസ്തകത്തിലൂടെയാണ് ബിജെപി സര്‍ക്കാരിന്റെ മണ്ടത്തരങ്ങളെ അദ്ദേഹം തുറന്നു കാട്ടുന്നത്. നോട്ട് അസാധുവാക്കലിനെ രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഭരണ ഒരു വിധത്തിലും സഹായിക്കാത്ത ആലോചനയില്ലാത്ത തീരുമാനമായിരുന്നു അത്. എന്നാല്‍, അഴിമതിക്കാര്‍ക്കും കള്ളപ്പണക്കാര്‍ക്കുമെതിരേ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുന്നുവെന്ന തോന്നലുണ്ടാക്കി അതൊരു ജനപ്രിയ തീരുമാനമാക്കാന്‍ ഒരു പരിധിവരെ സര്‍ക്കാരിന് കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കുറച്ചുവര്‍ഷങ്ങളായി മോദി സര്‍ക്കാരിന്റെ നയങ്ങളുടെ വിമര്‍ശകനായിരുന്ന സിന്‍ഹ ഏപ്രിലിലാണ് ബിജെപി വിട്ടത്.

ഇതിലൂടെ 2017ലെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചു. എന്നാല്‍, നോട്ടുനിരോധന ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതിനാല്‍ നോട്ട് അസാധുവാക്കലിന്റെ ഫലം വട്ടപ്പൂജ്യമാണെന്നും സിന്‍ഹ അഭിപ്രായപ്പെട്ടു. ജിഡിപി വളര്‍ച്ചയെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ ശുദ്ധ അസംബന്ധമാണ്.ആര്‍ബിഐയുടെ നിലനില്പ് തന്നെ ഭീഷണിയിലായെന്നും അദ്ദേഹം ആരോപിച്ചു. മോദി സര്‍ക്കാര്‍ തങ്ങളുടെ പദ്ധതികളെന്ന പേരില്‍ അവതരിപ്പിക്കുന്ന പലതും മുന്‍സര്‍ക്കാരില്‍നിന്നു പകര്‍ത്തിയതാണെന്നും അദ്ദേഹം ആരോപിച്ചു.




Next Story

RELATED STORIES

Share it