സ്വര്‍ണവിലയില്‍ സര്‍വകാല റെക്കോഡ്; പവന് 24,400 രൂപ

ചരിത്രത്തിലാദ്യമായി വില ഗ്രാമിന് 3050 രൂപയിലെത്തി. ഇതോടെ പവന് 24,400 രൂപയായി. സ്വര്‍ണവിലയില്‍ ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ് ഗ്രാമിന് 3030 രൂപ എന്നതായിരുന്നു.

സ്വര്‍ണവിലയില്‍ സര്‍വകാല റെക്കോഡ്; പവന് 24,400 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് സ്വര്‍ണവിലയില്‍ സര്‍വകാല റെക്കോര്‍ഡ്. ചരിത്രത്തിലാദ്യമായി വില ഗ്രാമിന് 3050 രൂപയിലെത്തി. ഇതോടെ പവന് 24,400 രൂപയായി. സ്വര്‍ണവിലയില്‍ ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ് ഗ്രാമിന് 3030 രൂപ എന്നതായിരുന്നു. രാജ്യാന്തരവിപണിയിലെ വര്‍ധനയാണ് വില കൂടാന്‍ കാരണം. രാജ്യാന്തരവിപണിയില്‍ ഔണ്‍സിന് 54 ഡോളര്‍ കൂടി 1304 ഡോളറായി. വിവാഹ സീസണായതിനാല്‍ കച്ചവടക്കാരില്‍ നിന്നും ഉപയോക്താക്കളില്‍ നിന്നും ആവശ്യമേറിയതും വില കൂടാന്‍ കാരണമായി.

പുതുവര്‍ഷം പിറന്നതു മുതല്‍ സ്വര്‍ണവില കുതിക്കുകയാണ്. 23,440 രൂപയായിരുന്നു 2018 ഡിസംബര്‍ 31 ന് ഒരു പവന്റെ വില (ഗ്രാമിന് 2930 രൂപ). എന്നാല്‍, 15 ദിവസത്തിനുള്ളില്‍ വില പവന് 24,000 കടന്നു. 15 ദിവസംകൊണ്ട് 680 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഡിസംബര്‍ ആദ്യം 22,520 രൂപയായിരുന്നു സ്വര്‍ണവില. ഒന്നരമാസം കൊണ്ട് വര്‍ധന 1,600 രൂപ.

RELATED STORIES

Share it
Top