വാജ്‌പേയിയുടെ സ്മരണാര്‍ത്ഥം 100 രൂപ നാണയം പുറത്തിറക്കി

സമൂഹത്തിന്റെ എല്ലാ തുറകളിലും ബഹുമാനിക്കപ്പെടുന്ന നേതാവായിരുന്നു വാജ്‌പേയിയെന്ന് നാണയം പുറത്തിറക്കല്‍ ചടങ്ങില്‍ മോദി അനുസ്മരിച്ചു.

വാജ്‌പേയിയുടെ സ്മരണാര്‍ത്ഥം  100 രൂപ നാണയം പുറത്തിറക്കി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയുടെ സ്മരണാര്‍ത്ഥം കേന്ദ്രസര്‍ക്കാര്‍ 100 രൂപ നാണയം പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാണയം പുറത്തിറക്കിയത്. വാജ്‌പേയിയുടെ ജന്‍മദിനം വരാനിരിക്കെയാണ് അദ്ദേഹത്തിന് ആദരമായി നാണയം പുറത്തിറക്കിയത്. സമൂഹത്തിന്റെ എല്ലാ തുറകളിലും ബഹുമാനിക്കപ്പെടുന്ന നേതാവായിരുന്നു വാജ്‌പേയിയെന്ന് നാണയം പുറത്തിറക്കല്‍ ചടങ്ങില്‍ മോദി അനുസ്മരിച്ചു.

ഒരു കേള്‍വിക്കാരനെന്ന നിലയില്‍ അദ്ദേഹം മികച്ചതായിരുന്നു. രാജ്യം കണ്ട ഏറ്റവും നല്ല പ്രാസംഗികരിലൊരാളായിരുന്നു വാജ്‌പേയിയെന്നും മോദി വ്യക്തമാക്കി.സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത വാജ്‌പേയ് പ്രതിപക്ഷത്തിരുന്നപ്പോഴും ജനങ്ങള്‍ വേണ്ടി ശബ്ദമുയര്‍ത്തി. വാജ്‌പേയുടെ സന്ത സഹചാരി എല്‍കെ അദ്വാനി, അമിത് ഷാ എന്നിവരും ചടങ്ങിനെത്തിയിരുന്നു.
RELATED STORIES

Share it
Top