ഇന്‍ഡോ-ജര്‍മന്‍ വികസന സഹകരണം:ടൂറിങ്ങ് എക്‌സിബിഷന്‍ കൊച്ചിയില്‍

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഡല്‍ഹിയില്‍ നിന്നാണ് ടൂറിങ്ങ് എക്‌സിബിഷന്‍ ആരംഭിച്ചത്.ജനുവരിയില്‍ ബെംഗ്ലരുവിലും ഫെബ്രുവരിയില്‍ ചെന്നൈയിലും പര്യടനം പൂര്‍ത്തിയാക്കിയ ശേഷമാണ് ടൂറിങ്ങ് എക്‌സിബിഷന്‍ കൊച്ചിയിലെത്തിയത്.ജര്‍മന്‍ വികസന എജന്‍സിയായ ജി ഐ ഇസഡും കെ എഫ് ഡബ്ലു ഡവലപ്പ്‌മെന്റ് ബാങ്കും ചേര്‍ന്നാണ് ടൂറിങ്ങ് എക്‌സിബിഷന്‍ സംഘടിപ്പിച്ചത്. 1958-ല്‍ തുടങ്ങിയ ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള വികസന പങ്കാളിത്തത്തിന്റെ ചരിത്രമാണ് എക്‌സിബിഷന്‍ പറയുന്നത്.

ഇന്‍ഡോ-ജര്‍മന്‍  വികസന സഹകരണം:ടൂറിങ്ങ് എക്‌സിബിഷന്‍ കൊച്ചിയില്‍

കൊച്ചി: ഇന്‍ഡോ-ജര്‍മന്‍ വികസന പങ്കാളിത്തം പ്രതിപാദിക്കുന്ന ടൂറിങ്ങ് എക്‌സിബിഷന്‍ കൊച്ചിയിലെത്തി; ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാലും കൊച്ചി മെട്രോ റെയില്‍ എംഡി എപി എം മുഹമ്മദ് ഹനീഷും ചേര്‍ന്ന് എറണാകുളം ടൗണ്‍ ഹാളില്‍ ടൂറിങ്ങ് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ വര്‍ഷം നവംബറില്‍ ഡല്‍ഹിയില്‍ നിന്നാണ് ടൂറിങ്ങ് എക്‌സിബിഷന്‍ ആരംഭിച്ചത്. കേന്ദ്ര ധനകാര്യമന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി ഡോ. സി എസ് മഹാപത്രയും, സാമ്പത്തിക-സഹകരണ വികസന ഫെഡറല്‍ മന്ത്രി (ബിഎംഇസഡ്) ഹെഡ് സൗത്ത് ഏഷ്യ ഡിവിഷന്‍ ഡോ.വോള്‍ഫ്രാം ക്ലീനും ചേര്‍ന്നാണ് ടൂറിങ്ങ് എക്‌സിബിഷന്‍ ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തത്. ജനുവരിയില്‍ ബെംഗ്ലരുവിലും ഫെബ്രുവരിയില്‍ ചെന്നൈയിലും പര്യടനം പൂര്‍ത്തിയാക്കിയ ശേഷമാണ് ടൂറിങ്ങ് എക്‌സിബിഷന്‍ കൊച്ചിയിലെത്തിയത്.ജര്‍മന്‍ വികസന എജന്‍സിയായ ജി ഐ ഇസഡും കെ എഫ് ഡബ്ലു ഡവലപ്പ്‌മെന്റ് ബാങ്കും ചേര്‍ന്നാണ് ടൂറിങ്ങ് എക്‌സിബിഷന്‍ സംഘടിപ്പിച്ചത്. 1958-ല്‍ തുടങ്ങിയ ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള വികസന പങ്കാളിത്തത്തിന്റെ ചരിത്രമാണ് എക്‌സിബിഷന്‍ പറയുന്നത്.ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള സുദൃഡബന്ധം വഴി ഇരു രാജ്യങ്ങള്‍ക്കും നേട്ടം കൈവരിക്കാന്‍ കഴിഞ്ഞെന്ന് കെ എഫ് ഡബ്ലു ഇന്ത്യ ഡയറക്ടര്‍ ഡോ.ക്രിസ്റ്റോഫര്‍ കെസ്‌ലര്‍ പറഞ്ഞു. കേരളത്തിലെ വിവിധ പദ്ധതികളെ പരാമര്‍ശിച്ചുകൊണ്ട് കെ എഫ് ഡബ്ലുവിനും ജി ഐ ഇസഡിനും സംയുക്തമായി വലിയ പങ്കുവഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സുസ്ഥിര വികസനം ലക്ഷ്യമിട്ടാണ് 1958-ല്‍ ഇന്തോ-ജര്‍മന്‍ വികസന സഹകരണം രൂപം കൊണ്ടത്. ഈ കാലയളവില്‍ പ്രസ്തുത സഖ്യം പിന്നിട്ട നാഴിക കല്ലുകള്‍ വലുതാണ്.1959-ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസില്‍ സ്ഥാപിച്ചതും, 1996-ല്‍ പോളിയോ നിര്‍മാര്‍ജന പദ്ധതി ആരംഭിച്ചതും 2008-ല്‍ രാഷ്ട്രീയ സ്വാസ്ഥ്യ ബീമയോജനയ്ക്ക് തുടക്കം കുറിച്ചതും, 125 മെഗാവാട്ട് സോളാര്‍ പവര്‍ പ്ലാന്റ് മഹാരാഷ്ട്രയിലെ സാക്രിയില്‍ സ്ഥാപിച്ചതുമെല്ലാം നേട്ടങ്ങളില്‍ ചിലതുമാത്രം.കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി സംരംഭത്തിന്റെ ഭാഗമായി ജര്‍മന്‍ ഗവണ്‍മെന്റ് കൊച്ചിയെ വന്‍തോതില്‍ പിന്തുണയ്ക്കുന്നുണ്ട്. കൊച്ചി മെട്രോ റെയിലിന്റെ വികസനത്തിനും ജര്‍മനിയുടെ സഹകരണം ഉണ്ട്.മെട്രോ റെയിലിന്റെ ഭാഗമായി 10 ദ്വീപുകളെ 41 ബോട്ടുജെട്ടികളുമായി ബന്ധിപ്പിക്കുന്ന 15 റൂട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. 76 കിലോമീറ്റര്‍ നെറ്റ് വര്‍ക്കാണിത്. 10 ദ്വീപുകളിലെ 500,000 നിവാസികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2020-ഓടെ പ്രസ്തുത പദ്ധതി പൂര്‍ണ്ണമായും നടപ്പാക്കാന്‍ കഴിയും.സംസ്ഥാന സര്‍ക്കാരിന്റെ നിലവിലുള്ള പല പദ്ധതികള്‍ക്കും ജര്‍മന്‍ സര്‍ക്കാരിന്റെ സഹകരണം ഉണ്ട്. അര്‍ബന്‍ സാനിട്ടേഷന്‍ സ്‌കീമില്‍പെടുന്ന വേയ്സ്റ്റ് ആന്‍ഡ് വേസ്റ്റ് വാട്ടര്‍ മാനേജ്‌മെന്റ്, നഗരങ്ങളിലെ കാലാവസ്ഥ സൗഹൃദ മൊബിലിറ്റി, സുസ്ഥിര വാട്ടര്‍ ഷെഡ് മാനേജ്‌മെന്റ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.2018-ലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കി വരുന്ന റീബില്‍ഡ് കേരള സംരംഭത്തിനും ജര്‍മന്‍ ഗവണ്‍മെന്റിന്റെ പങ്കാളിത്തം ഉണ്ട്.റോഡുകളുടേയും പാലങ്ങളുടേയും പുനര്‍നിര്‍മാണത്തിന് ജര്‍മന്‍ ഗവണ്‍മെന്റ് കുറഞ്ഞ പലിശയ്ക്ക് 90 ദശലക്ഷം യൂറോ ആണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. 3 ദശലക്ഷം യൂറോ ഗ്രാന്റായും നല്‍്കും.TMY

TMY

Our Contributor help bring you the latest article around you


RELATED STORIES

Share it
Top