Business

ചരക്കുഗതാഗതം പ്രോല്‍സാഹിപ്പിക്കാന്‍ 'ബിസിനസ് ഡെവലപ്‌മെന്റ് യൂനിറ്റു'മായി ദക്ഷിണ റെയില്‍വേ

ചരക്കുഗതാഗതം പ്രോല്‍സാഹിപ്പിക്കാന്‍ ബിസിനസ് ഡെവലപ്‌മെന്റ് യൂനിറ്റുമായി ദക്ഷിണ റെയില്‍വേ
X

തിരുവനന്തപുരം: ചരക്കു ഗതാഗതം പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷന്‍ 'ബിസിനസ് ഡെവലപ്‌മെന്റ് യൂനിറ്റി'നു രൂപം നല്‍കി. വ്യാപാരം സുഗമമാക്കാനും 2024ഓടെ നിലവിലുള്ള ചരക്കുഗതാഗതം ഇരട്ടിയാക്കാനും ലക്ഷ്യമിട്ടുള്ള ബിസിനസ് ഡെവലപ്‌മെന്റ് യൂനിറ്റുകള്‍ റെയില്‍വേയുടെ എല്ലാ സോണുകളിലും ഡിവിഷനുകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. സീനിയര്‍ ഡിവിഷനല്‍ ഓപറേഷന്‍സ് മാനേജര്‍ വൈ സെല്‍വിന്‍ കണ്‍വീനറായും സീനിയര്‍ ഡിവിഷനല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ ഡോ. രാജേഷ് ചന്ദ്രന്‍, സീനിയര്‍ ഡിവിഷനല്‍ ഫിനാന്‍സ് മാനേജര്‍ എം റസീം, സീനിയര്‍ ഡിവിഷനല്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ മുഹമ്മദ് ഷമീം എന്നിവര്‍ അംഗങ്ങളുമായുള്ള യൂനിറ്റിന് തിരുവനന്തപുരം ഡിവിഷന്‍ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ ഷിരീഷ് കുമാര്‍ സിന്‍ഹ അംഗീകാരം നല്‍കി.

റെയില്‍വേ വഴി ചരക്കുകളും കാര്‍ഗോകളും കൊണ്ടുപോവുന്നതിനു വ്യാപാര വാണിജ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി സമിതി നിരന്തര ആശയവിനിമയം നടത്തും. ഡിവിഷനല്‍, സോണല്‍ തലങ്ങളില്‍ ചരക്കുനീക്കം വേഗത്തിലാക്കാനുള്ള നോഡല്‍ പോയിന്റായി ബിഡിയു പ്രവര്‍ത്തിക്കും. ഉപയോക്താക്കളുടെ ആവശ്യമനുസരിച്ച് വിവിധ തരത്തിലുള്ള ചരക്കുനീക്കത്തിന് പ്രത്യേക റിബേറ്റുകളും, വിവിധ കേന്ദ്രങ്ങളില്‍ മിനി റേക്ക് ബുക്കിങും സജ്ജമാക്കും. വാഗണ്‍ അടിസ്ഥാനപ്പെടുത്തിയും ബുക്കിങ് സൗകര്യം ലഭ്യമാക്കും. സാങ്കേതിക മേഖലയില്‍ ഉപഭോക്തൃ സൗഹൃദ സംരംഭങ്ങളായ ഇലക്ട്രോണിക് റെയില്‍ രസീത് (ഇആര്‍ആര്‍) തുടങ്ങിയ സംവിധാനങ്ങള്‍ റെയില്‍വെ സമയബന്ധിതമായി പൂര്‍ത്തിയാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന നമ്പരുകളിലും ഇമെയില്‍ വിലാസങ്ങളിലും ബന്ധപ്പെടണം.

+919567869378 (ചീഫ് കൊമേഴ്‌സ്യല്‍ സൂപ്രണ്ട്/എഫ്‌ഐഒഎസ്); ഇ-മെയില്‍: srdcm@tvc.railnet.gov.in.

+919746769907 (ചീഫ് കണ്‍ട്രോളര്‍ /െ്രെഫറ്റ്); ഇ-മെയില്‍: srdom@tvc.railnet.gov.in

Southern Railway joins 'Business Development Unit' to promote freight


Next Story

RELATED STORIES

Share it