Business

മൈജിയുടെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറൂം കോഴിക്കോട്

നാലു നിലകളിലായി 12,000 ചതുരശ്ര അടിയിലാണ് ഷോറൂം ഒരുക്കിയിട്ടുള്ളത്. നടന്‍ മോഹന്‍ലാല്‍ ആണ് മൈജിയുടെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍. നിലവില്‍ 75 ഷോറൂമുകളാണ് മൈജിക്ക് ഉള്ളത് അന്‍പതില്‍ പരം പ്രമുഖ ബ്രാന്‍ഡുകള്‍ അണിനിരത്തി പ്രോഡക്ട് പോര്‍ട്ട് ഫോളിയോ വിപുലപ്പെടുത്തി പുതിയ ഉണര്‍വുമായി 25 പുതിയ ഷോറൂമുമുകള്‍ കൂടി കേരളത്തിലാകെ തുറക്കാനാണ് മൈജി ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ കെ ഷാജി പറഞ്ഞു

മൈജിയുടെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറൂം കോഴിക്കോട്
X

കൊച്ചി: മൈജിയുടെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറൂം ഈ മാസം 10 ന് കോഴിക്കോട് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ കെ ഷാജി, ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.രാവിലെ 11 മണിക്ക് മോഹന്‍ലാല്‍ ഷോറും ഉദ്ഘാടനം ചെയ്യും. നാലു നിലകളിലായി 12,000 ചതുരശ്ര അടിയിലാണ് ഷോറൂം ഒരുക്കിയിട്ടുള്ളത്. നടന്‍ മോഹന്‍ലാല്‍ ആണ് മൈജിയുടെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍. നിലവില്‍ 75 ഷോറൂമുകളാണ് മൈജിക്ക് ഉള്ളത്അന്‍പതില്‍ പരം പ്രമുഖ ബ്രാന്‍ഡുകള്‍ അണിനിരത്തി പ്രോഡക്ട് പോര്‍ട്ട് ഫോളിയോ വിപുലപ്പെടുത്തി പുതിയ ഉണര്‍വുമായി 25 പുതിയ ഷോറൂമുമുകള്‍ കൂടി കേരളത്തിലാകെ തുറക്കാനാണ് മൈജി ലക്ഷ്യമിടുന്നത്.

ഓരോ 20 കിലോമീറ്ററിലും ഒരു ഷോറൂം എന്നതാണ് മൈജി ലക്ഷ്യമിടുന്നത്.ഇന്ത്യയിലെ തന്നെ പ്രമുഖ ബ്രാന്‍ഡായി മാറാനാണ് മൈജി ലക്ഷ്യമിടുന്നതെന്നും എ കെ ഷാജി പറഞ്ഞു. വിദഗ്ധ സര്‍വീസ് സെന്ററുകളുടെയും സാങ്കേതിക വിദഗ്ധന്മാരുടെയും അപര്യാപ്തതെ നികത്തുന്നതിനായി മൈജി കോഴിക്കോട് പരിശീലന കേന്ദ്രം ആരംഭിക്കും. മൊബൈല്‍ ഫോണ്‍ അടക്കമുള്ള സ്വന്തം ഉല്‍്പന്നങ്ങള്‍ വിപണിയിലിറക്കാനും മൈജിക്ക് പദ്ധതിയുണ്ടെന്നും ഇത് സംബന്ധിച്ച് ഗവേഷണ പരിപാടികള്‍ നടുന്നു വരികയാണെന്നും എ കെ ഷാജി പറഞ്ഞു. 17 നു തിരുവനന്തപുരത്ത് രണ്ട് ഷോറൂമുകളും 24 ന് കോട്ടയം ഷോറൂമും ഉദ്ഘാടനം ചെയ്യും. ഓരോ മാസവും ഓരോ പുതിയ ഷോറൂം തുറക്കുക എന്നതാണ് ആഗ്രഹമെന്ന് എ കെ ഷാജി പറഞ്ഞു.

Next Story

RELATED STORIES

Share it