കാജല്‍ അഗര്‍വാള്‍ ബ്രാന്‍ഡ് അംബാസഡര്‍
തിരുവനന്തപുരം: പ്രശസ്ത നടി കാജല്‍ അഗര്‍വാള്‍ 'പിരാമല്‍ ലാക്ടോ കലാമൈന്‍' ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുത്തു. പിരാമല്‍ ഫാര്‍മ ലിമിറ്റഡിന്റെ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ് ഡിവിഷന്റെ പ്രധാന ചര്‍മ സംരക്ഷണ ബ്രാന്‍ഡാണ് ലാക്ടോ കലാമൈന്‍.
ഓയില്‍ കണ്‍ട്രോള്‍ ലോഷനുകള്‍, സണ്‍സ്‌ക്രീന്‍, ഫെയ്‌സ് വാഷ്, ഫേഷ്യല്‍ വൈപ്പുകള്‍ തുടങ്ങി ചര്‍മ്മ സംരക്ഷണ ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണി പിരാമലിന്റെ ലാക്ടോ കലാമൈന്‍ ബ്രാന്‍ഡില്‍ ഉള്‍പ്പെടുന്നു. അധികം എണ്ണ ആഗിരണം ചെയ്യുന്നതിനൊപ്പം മുഖക്കുരു, ബ്ലാക്ക്‌ഹെഡ്‌സ്, വരണ്ട ചര്‍മം, കറുത്ത പാടുകള്‍ എന്നിവ പോലുള്ള എണ്ണമയമുള്ള ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ തടയാനും സഹായിക്കുന്നതാണ് ഈ ബ്രാന്‍ഡിലെത്തുന്ന ഉത്പന്നങ്ങള്‍.
ലാക്ടോ കലാമൈന്‍ നല്‍കുന്ന സവിശേഷമായ വാഗ്ദാനങ്ങള്‍ മെച്ചപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് പിരാമല്‍ ഫാര്‍മ ലിമിറ്റഡ് ചെയര്‍പേഴ്‌സണ്‍ നന്ദിനി പിരാമല്‍ പറഞ്ഞു. ചര്‍മസംരക്ഷണ വിപണിയില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനൊപ്പം പുതിയ കാലഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ പിരാമലിന്റെ ലാക്ടോ കലാമൈന്‍ തയ്യാറെടുക്കുകയാണെന്നും നന്ദിനി പിരാമല്‍ കൂട്ടിച്ചേര്‍ത്തു.
കമ്പനിയുമായി സഹകരിക്കുന്നതില്‍ സന്തുഷ്ടയാണെന്ന് ബ്രാന്‍ഡ് അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ട നടി കാജല്‍ അഗര്‍വാള്‍ പറഞ്ഞു.
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT