Business

2018ലെ ഇന്ത്യയിലെ സോഫ്റ്റ് വെയര്‍ വിപണിയുടെ വളര്‍ച്ച 14.1 ശതമാനം

എപിഇജെ മേഖലാ സോഫ്റ്റ് വെയര്‍ വിപണി വിതരണക്കാരില്‍ ആദ്യ മൂന്നിലാണ് ഇന്ത്യ ഇടംപിടിച്ചിട്ടുള്ളത്.

2018ലെ ഇന്ത്യയിലെ സോഫ്റ്റ് വെയര്‍   വിപണിയുടെ വളര്‍ച്ച 14.1 ശതമാനം
X

പാരമ്പര്യ അടിസ്ഥാന സൗകര്യങ്ങളുടെ ആധുനിക വല്‍ക്കരണം, പ്രവര്‍ത്തന മികവ് നേടിയെടുക്കല്‍ തുടങ്ങിയ മുന്‍ഗണനകള്‍ കൈവരിക്കുന്നതിന് ഇന്ത്യന്‍ സംഘടനകള്‍ ഡിജിറ്റല്‍ ടെക്‌നോളജിയില്‍ നിക്ഷേപം വര്‍ധിപ്പിക്കുകയാണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. എപിഇജെ മേഖലാ സോഫ്റ്റ് വെയര്‍ വിപണി വിതരണക്കാരില്‍ ആദ്യ മൂന്നിലാണ് ഇന്ത്യ ഇടംപിടിച്ചിട്ടുള്ളത്. ഇതു മൊത്തം വിപണിയുടെ 12.6 ശതമാനം വരുമെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. 2017 മുതല്‍ 2022 വരെ സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) 14.4 ശതമാനം കൈവരിക്കാനാവുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

സോഫ്റ്റ്‌വെയര്‍ വിപണിയില്‍ ആകെ വിപണിയുടെ 58.8 ശതമാനവും സംഭാവന ചെയ്തിരിക്കുന്നത് അപ്ലിക്കേഷനുകളാണ്. 23.5 ശതമാനം എഡി ആന്റ് ഡിയും 17.7 ശതമാനം എസ്‌ഐ സോഫ്റ്റ് വെയറുമാണ്. 2018 ആദ്യ പകുതിയിലെ കണക്കാണിത്.2018ലെ സോഫ്റ്റ്‌വെയര്‍ വിപണി മൂല്യം 5.7 ശതകോടി ഡോളറാണെന്നാണ് ജപ്പാന്‍ ഒഴികെയുള്ള ഏഷ്യാ-പസഫിക് ഐഡിസി (എപിഇജെ) സെമി ആന്വല്‍ സോഫ്റ്റ് വെയര്‍ ട്രാക്കര്‍ ഐഎച്ച് 2018 എന്ന പേരില്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ട് പറയുന്നു.ഡിജിറ്റല്‍ ലോകത്ത് വന്‍ കുതിപ്പ് നടത്തുന്ന ഇന്ത്യയില്‍ സോഫ്റ്റ് വെയര്‍ വിപണി അതിവേഗം വളരുകയാണെന്ന് റിപോര്‍ട്ട്. 2018 അവസാനത്തോടെ ഈ മേഖലയില്‍ 14.1 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ്് ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പറേഷന്റെ (ഐഡിസി) പുതിയ റിപോര്‍ട്ട് പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.

Next Story

RELATED STORIES

Share it