ഗ്രാന്‍ഡ് വെഡിങ്' പാക്കേജുമായി കൊച്ചി ഗ്രാന്‍ഡ് ഹയാത്ത്
1,99,999 രൂപയും നികുതിയുമാണ് പാക്കേജിന്റെ പ്രത്യേക നിരക്ക്.50 അതിഥികളെ വരെ പങ്കെടുപ്പിക്കാവുന്ന തരത്തില്‍ മള്‍ട്ടി ക്യുസിന്‍ ഓപ്ഷനുകള്‍, തീംഡ് വെഡ്ഡിംഗ് ഡെക്കോര്‍, ദമ്പതികള്‍ക്ക് ഹോട്ടലിലെ ഗ്രാന്‍ഡ് സ്യൂട്ടില്‍ സൗജന്യ പ്രഭാതഭക്ഷണത്തോടുകൂടിയ ഒരു രാത്രി താമസം, വിവാഹദിവസം പകല്‍ ആറ് മണിക്കൂര്‍ സമയത്തേക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ രണ്ട് കോംപ്ലിമെന്ററി റൂമുകള്‍, വെല്‍ക്കം മോക്ടെയിലുകള്‍, ശീതള പാനീയങ്ങള്‍ എന്നിവയും പുതുതായി അവതരിപ്പിച്ച വെഡിങ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

കൊച്ചി: കൊച്ചി: ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടി 'ഗ്രാന്‍ഡ് വെഡിങ്' പാക്കേജ് അവതരിപ്പിച്ചു. വിവാഹ ആഘോഷങ്ങളെ ലക്ഷ്യമിട്ടാണ് പുതിയ വെഡിങ് പാക്കേജ്.ഓരോരുത്തരുടെയും ജീവിതത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തമായ വിവാഹ ആഘോഷങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനായി വിശിഷ്ടമായ മെനുവും, വിദഗ്ദ്ധരുടെ ഒരു നിരയും ലഭ്യമാക്കികൊണ്ട് ഏറ്റവും അനുയോജ്യമായ ഒരു വേദിയില്‍ വിവാഹങ്ങള്‍ നടത്തുവാനുള്ള സൗകര്യമാണ് 'ഗ്രാന്‍ഡ് വെഡിങ്ങിലൂടെ' ലഭ്യമാകുകയെന്ന് അധികൃതര്‍ അറിയിച്ചു.1,99,999 രൂപയും നികുതിയുമാണ് പാക്കേജിന്റെ പ്രത്യേക നിരക്ക്.
50 അതിഥികളെ വരെ പങ്കെടുപ്പിക്കാവുന്ന തരത്തില്‍ മള്‍ട്ടി ക്യുസിന്‍ ഓപ്ഷനുകള്‍, തീംഡ് വെഡ്ഡിംഗ് ഡെക്കോര്‍, ദമ്പതികള്‍ക്ക് ഹോട്ടലിലെ ഗ്രാന്‍ഡ് സ്യൂട്ടില്‍ സൗജന്യ പ്രഭാതഭക്ഷണത്തോടുകൂടിയ ഒരു രാത്രി താമസം, വിവാഹദിവസം പകല്‍ ആറ് മണിക്കൂര്‍ സമയത്തേക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ രണ്ട് കോംപ്ലിമെന്ററി റൂമുകള്‍, വെല്‍ക്കം മോക്ടെയിലുകള്‍, ശീതള പാനീയങ്ങള്‍ എന്നിവയും പുതുതായി അവതരിപ്പിച്ച വെഡിങ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സേവനങ്ങള്‍ ഗ്ലോബല്‍ ബയോറിസ്‌ക് അഡൈ്വസറി കൗണ്‍സില്‍ അക്രിഡിഷന്‍ ഫോര്‍ ഹൈജീന്‍ പ്രകാരം മെച്ചപ്പെടുത്തിയിരിക്കുന്നു. ഈ എക്‌സ്‌ക്ലൂസീവ് വിവാഹ പാക്കേജ് 2020 സെപ്റ്റംബര്‍ 30 വരെ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.'ഗ്രാന്‍ഡ് വെഡ്ഡിംഗ്‌സ്' ഉപയോഗിച്ച് വിവാഹത്തിന് അനുയോജ്യമായ സമാനതകളില്ലാത്ത പാചകവും, ഇവന്റ് അനുഭവവും സൃഷ്ടിക്കാന്‍ തങ്ങള്‍ ലക്ഷ്യമിടുന്നതായി ഇവന്റ്‌സ് ഡയറക്ടര്‍ കുനാല്‍ സലൂജ പറഞ്ഞു.
RELATED STORIES
റഷ്യ- യുക്രെയ്ന് യുദ്ധത്തിനിടെ പുടിന് നേരേ വധശ്രമമുണ്ടായി,...
24 May 2022 2:20 PM GMTസിറിയയില്‍ പുതിയ സൈനിക നടപടി 'ഉടന്‍': ഉര്ദുഗാന്
24 May 2022 2:10 PM GMTതുര്‍ക്കി വിദേശകാര്യമന്ത്രി ഫലസ്തീനില്‍
24 May 2022 1:33 PM GMTഗ്യാന്‍വാപി മസ്ജിദ്: ശിവലിംഗം കണ്ടെത്തിയെന്ന വാദം കള്ളമെന്ന്...
24 May 2022 1:24 PM GMTഎക്സൈസ് ഡിവിഷന് ഓഫിസിലെ കൈക്കൂലിക്കേസ്: 14 ഉദ്യോഗസ്ഥര്‍ക്ക്...
24 May 2022 1:18 PM GMTപരസ്യമായ കോലിബി സഖ്യം: കോണ്‍ഗ്രസ് കനത്ത വില നല്‍കേണ്ടിവരും - ഐഎന്‍എല്‍
24 May 2022 12:30 PM GMT