ഇ കൊമേഴ്‌സ് കമ്പനികളുടെ സാധനങ്ങളുടെ വില്‍പ്പനാ നിയമങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍

കൂടാതെ, തങ്ങളുടെ കൈവശമുള്ള കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനും ഈ കൊമേഴ്‌സ് കമ്പനികള്‍ക്ക് സാധനങ്ങളുടെ എക്‌സ്‌ക്ലൂസീവ് വില്‍പ്പനയ്ക്ക് കരാറില്‍ ഏര്‍പ്പെടുന്നതിനും വാണിജ്യ വ്യവസായ വകുപ്പ് മന്ത്രാലയം വിലക്കേര്‍പ്പെടുത്തി.

ഇ കൊമേഴ്‌സ് കമ്പനികളുടെ  സാധനങ്ങളുടെ വില്‍പ്പനാ   നിയമങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഫഌപ്പ്കാര്‍ട്ട്, ആമസോണ്‍ പോലുള്ള ഇ കൊമേഴ്‌സ് സ്ഥാപനങ്ങളുടെ ഉല്‍പ്പന്ന വില്‍പ്പനാ നിയമങ്ങള്‍ കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍. കൂടാതെ, തങ്ങളുടെ കൈവശമുള്ള കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനും ഈ കൊമേഴ്‌സ് കമ്പനികള്‍ക്ക് സാധനങ്ങളുടെ എക്‌സ്‌ക്ലൂസീവ് വില്‍പ്പനയ്ക്ക് കരാറില്‍ ഏര്‍പ്പെടുന്നതിനും വാണിജ്യ വ്യവസായ വകുപ്പ് മന്ത്രാലയം വിലക്കേര്‍പ്പെടുത്തി.

കൂടാതെ, ഇ കൊമേഴ്‌സ്യല്‍ വിപണിയിലെ സ്ഥാപനമോ ഇ റീട്ടെയില്‍ കമ്പനിയ്ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ഓഹരി പങ്കാളിത്തമോ ആ പ്ലാറ്റ് ഫോമിലെ വ്യാപാരികളുടെ മേല്‍ നിയന്ത്രണമോ ഉള്ള മറ്റു സ്ഥാപനങ്ങളോ നല്‍കുന്ന സേവനങ്ങള്‍ ന്യായവും വിവേചന രഹിതവും ആയിരിക്കണമെന്നും ഓണ്‍ലൈന്‍ റീട്ടെയില്‍ കമ്പനികളിലെ നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച പരിഷ്‌ക്കരിച്ച് നിയമത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
RELATED STORIES

Share it
Top