Wayanad

ബാണാസുര സാഗര്‍ അണക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

ബാണാസുര സാഗര്‍ അണക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു
X

കല്‍പ്പറ്റ: ബാണാസുര സാഗര്‍ അണക്കെട്ടിന്റെ റിസര്‍വോയറില്‍ യുവാവ് മുങ്ങി മരിച്ചു. വിനോദയാത്രയ്ക്കായ് സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ കൊടുവള്ളി സ്വദേശി റഷീദ് (28) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കവെയാണ് അപകടം നടന്നത്. കുളിക്കുന്നതിനിടെ ചെളിയില്‍പ്പെട്ട റഷീദ് മുങ്ങിപ്പോവുകയായിരുന്നു.

അഗ്‌നശമന സേനയും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം ജില്ലയില്‍ അടഞ്ഞുകിടക്കുകയാണ്. ബാണാസുര സാഗറിലും ആളുകള്‍ക്ക് പ്രവേശനമില്ല. റിസര്‍വോയറിന്റെ മറ്റൊരു ഭാഗത്ത് ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Next Story

RELATED STORIES

Share it