Wayanad

കവുങ്ങ് കഴുത്തില്‍വീണ് പരിക്കേറ്റ യുവതി മരിച്ചു

കവുങ്ങ് കഴുത്തില്‍വീണ് പരിക്കേറ്റ യുവതി മരിച്ചു
X

കല്‍പറ്റ: മുറിക്കുന്നതിനിടെ കവുങ്ങ് കഴുത്തില്‍ വീണു പരിക്കേറ്റ യുവതി മരിച്ചു. പിണങ്ങോട് കുനിയില്‍ പടിയില്‍ ചെറിയ പറമ്പില്‍ നാസറിന്റെ ഭാര്യ നജീമ(43)യാണ് മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച പറമ്പില്‍ മുറിച്ചുകൊണ്ടിരുന്ന കവുങ്ങ് നജീമയുടെ കഴുത്തിനു തട്ടി താഴെ വീഴുകയായിരുന്നു ഉടനെ മേപ്പാടി വിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച വിദഗ്ധ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ചികില്‍സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരണപെട്ടു. മക്കള്‍: നയീമുദ്ധീന്‍(ഡബ്ല്യുഎംഒ കോളജ്, മുട്ടില്‍), നാജിയ(ഡബ്ല്യുഎംഒ ഹൈസ്‌കൂള്‍, പിണങ്ങോട്).




Next Story

RELATED STORIES

Share it