വയനാട് ജില്ലയില്‍ 981 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 20.68 ശതമാനം

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 981 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 969 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.68 ആണ്. 17 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
978 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,05,673 ആയി. 95,103 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 9182 പേരാണ് ജില്ലയില്‍ ചികില്‍സയിലുള്ളത്. ഇവരില്‍ 7521 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
മാനന്തവാടി 93, പനമരം 82, കല്‍പ്പറ്റ 70, എടവക 66, കണിയാമ്പറ്റ 63, നെന്മേനി 50, തിരുനെല്ലി 48, ബത്തേരി 45, പുല്‍പള്ളി 44, മീനങ്ങാടി 41, മുട്ടില്‍ 40, പൂതാടി 39, നൂല്‍പ്പുഴ, വൈത്തിരി 38 വീതം, അമ്പലവയല്‍ 36, വെള്ളമുണ്ട 29, പൊഴുതന 28, വെങ്ങപ്പള്ളി 26, മേപ്പാടി 25, തവിഞ്ഞാല്‍ 17, മുള്ളന്‍കൊല്ലി 16, പടിഞ്ഞാറത്തറ 14, കോട്ടത്തറ 11, മൂപൈനാട് 10, തരിയോട് 5, തൊണ്ടര്‍നാട് 4 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഇതിനു പുറമെ ബാംഗളൂരില്‍ നിന്നും എത്തിയ ഒരു പനമരം സ്വദേശിക്കും മൈസൂരില്‍ നിന്നും വന്ന ഒരു കണിയാമ്പറ്റ സ്വദേശിക്കും ഒരു തമിഴ്‌നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
969 പേര്‍ക്ക് രോഗമുക്തി
ആശുപത്രിയില്‍ ചികില്‍സയിലായിലായിരുന്ന 55 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 914 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
2,108 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 2108 പേരാണ്. 2251 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 26817 പേര്‍. ഇന്ന് പുതുതായി 136 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി.
ജില്ലയില്‍ നിന്ന് 3665 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 732242 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 717650 എണ്ണത്തിന്റെ ഫലം ലഭിച്ചു. 611977 പേര്‍ നെഗറ്റീവും 105673 പേര്‍ പോസിറ്റീവുമാണ്.
RELATED STORIES
മണിപ്പൂരില്‍ വന്‍ ബാങ്ക് കവര്‍ച്ച; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും...
1 Dec 2023 5:38 AM GMTകണ്ണൂര്‍ വിസിയായി പ്രഫ. ഡോ. എസ് ബിജോയ് നന്ദന് ഇന്ന് ചുമതലയേല്‍ക്കും
1 Dec 2023 2:50 AM GMTതെലങ്കാനയില്‍ പോളിങ് 36% കടന്നു; കോണ്‍ഗ്രസ് അധ്യക്ഷന്റെ സഹോദരനെ...
30 Nov 2023 9:28 AM GMT10 മിനിറ്റ് ബാങ്കുവിളി ശബ്ദമലിനീകരണം ആണെങ്കില്‍ ക്ഷേത്രങ്ങളിലെ...
29 Nov 2023 11:17 AM GMTകേരളത്തിന്റെ ബില്ലുകള്‍ വൈകിപ്പിച്ചെന്ന ഹരജി; ഗവര്‍ണര്‍ക്ക്...
29 Nov 2023 7:35 AM GMTഉത്തരകാശി തുരങ്കരക്ഷാ ദൗത്യം സമ്പൂര്‍ണം; 41 തൊഴിലാളികളെയും...
28 Nov 2023 3:19 PM GMT