- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 15 പേര്‍ക്ക് കൂടി കൊവിഡ്; ആറ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 339 ആയി.
കല്‍പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 21 പേര്‍ രോഗമുക്തരായി. ആറ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം ബാധിച്ചവരില്‍ നാല് പേര്‍ വിദേശത്ത് നിന്നും അഞ്ച് പേര്‍ അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 339 ആയി. ഇതില്‍ 157 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 181 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 176 പേരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നാലും കണ്ണൂരില്‍ ഒരാളും ചികില്‍സയില്‍ കഴിയുന്നു.
നാദാപുരത്ത് നിന്നെത്തി ചികില്‍സയില്‍ കഴിയുന്ന എടവക സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള പുളിഞ്ഞാല്‍ സ്വദേശി (21), ജൂലൈ 21 മുതല്‍ ചികില്‍സയിലുള്ള തൃശ്ശിലേരി സ്വദേശിയായ 48 കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള പയ്യമ്പള്ളി സ്വദേശി (52), ജൂലൈ 12 മുതല്‍ ചികിത്സയിലുള്ള ബൈരക്കുപ്പ സ്വദേശിയായ 75 കാരിയുടെ സമ്പര്‍ക്കത്തിലുള്ള ബൈരക്കുപ്പ സ്വദേശി (39), എറണാകുളത്ത് ചികില്‍സയിലുള്ള കല്‍പ്പറ്റ പോലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന 53 കാരന്‍, കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന മാനന്തവാടി സ്വദേശി (24), മക്കിയാട് സ്വദേശി (27) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച മറ്റുളളവര്‍:
ജൂലൈ അഞ്ചിന് ദുബായില്‍ നിന്ന് വന്ന അമ്പലവയല്‍ സ്വദേശി (28), ജൂലൈ 14 ന് ഷാര്‍ജയില്‍ നിന്നെത്തിയ അമ്പലവയല്‍ സ്വദേശി (36), ജൂലൈ നാലിന് സൗദി അറേബ്യയില്‍ നിന്ന് വന്ന കണിയാരം സ്വദേശി (65), ജൂലൈ ആറിന് ദുബൈയില്‍ നിന്ന് വന്ന ചെറുകാട്ടൂര്‍ സ്വദേശി (32), ജൂലൈ 23 ന് കര്‍ണാടകയില്‍ നിന്ന് വന്ന പയ്യമ്പള്ളി സ്വദേശികള്‍ (47, 43), ജൂലൈ 13 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന പേരിയ സ്വദേശി (37), ജൂലൈ 23 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന മാനന്തവാടി പിലാക്കാവ് സ്വദേശി (42), ജൂലൈ 12 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന ചെന്നലോട് സ്വദേശി (27).
രോഗമുക്തി നേടിയവര്‍ :
ജൂണ്‍ 28 മുതല്‍ ചികില്‍സയിലുള്ള അമ്പലവയല്‍ സ്വദേശി (30), ശിവഗിരി സ്വദേശി (33), ജൂലൈ ഒന്നുമുതല്‍ ചികിത്സയിലുള്ള ചെന്നലോട് സ്വദേശി (36), ജൂലൈ നാലു മുതല്‍ ചികില്‍സയിലുള്ള തെക്കുംതറ സ്വദേശി (22), ജൂലൈ 5 മുതല്‍ ചികിത്സയിലുള്ള കല്‍പ്പറ്റ സ്വദേശികള്‍ (35 കാരന്‍, 30 കാരി, 2 വയസ്സുള്ള കുട്ടി), ജൂലൈ 6 മുതല്‍ ചികിത്സയിലുള്ള കാസര്‍കോട് സ്വദേശി (38), തവിഞ്ഞാല്‍ സ്വദേശി (34), സീതാമൗണ്ട് സ്വദേശികള്‍ (22, 36), കമ്പളക്കാട് സ്വദേശി (48), തവിഞ്ഞാല്‍ സ്വദേശി (46), ജൂലൈ 7 മുതല്‍ ചികിത്സയിലുള്ള മീനങ്ങാടി സ്വദേശി (40), ജൂലൈ 8 മുതല്‍ ചികിത്സയിലുള്ള പുല്‍പ്പള്ളി സ്വദേശികള്‍ (30 കാരന്‍, 55 കാരി, ഒന്നര വയസ്സുള്ള കുട്ടി), ജൂലൈ 11 മുതല്‍ ചികിത്സയിലുള്ള കാട്ടിക്കുളം സ്വദേശിയായ ഡോക്ടര്‍, ജൂലൈ 14 മുതല്‍ ചികിത്സയിലുള്ള പുല്‍പ്പള്ളി സ്വദേശികള്‍ (54, 21), ജൂലൈ 13 മുതല്‍ ചികിത്സയിലുള്ള തരിയോട് സ്വദേശി (22) എന്നിവരാണ് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടത്.
അതേസമയം കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 164 പേരാണ്. 251 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2868 പേര്‍. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 14152 സാംപിളുകളില്‍ 12557 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 12218 നെഗറ്റീവും 339 പോസിറ്റീവുമാണ്.
RELATED STORIES
ഗസയില്‍ മെര്‍ക്കാവ ടാങ്ക് തകര്‍ത്ത് ഹമാസ്, മൂന്ന് ഡ്രോണുകളും...
14 Dec 2024 12:28 PM GMTപനയംപാടം അപകടം; ലോറി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി കെ ബി ...
14 Dec 2024 11:45 AM GMTഇഡി ഉദ്യോഗസ്ഥര്‍ ശാരീരികമായും മാനസികവുമായും പീഡിപ്പിച്ചു; ആറ് പേജ്...
14 Dec 2024 11:40 AM GMTഅമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് ഒരുങ്ങി ട്രംപ്...
14 Dec 2024 11:26 AM GMTസംഭലില്‍ എവിടെയാണ് ഭരണഘടന, ബിജെപി സംരക്ഷിക്കുന്നത് മനുസ്മൃതി;...
14 Dec 2024 11:09 AM GMTമംഗളവനത്തില്‍ മധ്യവയസ്കന്റെ നഗ്ന മൃതദേഹം; കണ്ടെത്തിയത് ഗേറ്റിലെ...
14 Dec 2024 11:02 AM GMT