Wayanad

വയനാട് വാളാട് ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

വയനാട് വാളാട് ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
X

വാളാട്: വാളാട് പുലിക്കാട്ട്കടവ് ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കുളത്താട സ്വദേശി വാഴപ്ലാംകുടി പരേതനായ ബിനുവിന്റെ മകന്‍ അജിന്‍ (15), കളപ്പുരക്കല്‍ ബിനീഷിന്റെ മകന്‍ ക്രിസ്റ്റി (14) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. കൂട്ടുകാരോടൊപ്പം കുളിക്കാനായി പോയപ്പോഴാണ് അപകടമെന്നാണ് പ്രാഥമിക വിവരം. കൂടെയുണ്ടായിരുന്ന കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയെ നാട്ടുകാരും വാളാട് റസ്‌ക്യു ടീം അംഗങ്ങളും ഉടന്‍ തന്നെ രണ്ടു പേരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അജിന്‍ കല്ലോടി സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയും, ക്രിസ്റ്റി കണിയാരം ഫാ.ജികെഎംഎച്ച്എസ് വിദ്യാര്‍ഥിയുമാണ്.






Next Story

RELATED STORIES

Share it