മലമാനിനെ വേട്ടയാടിയ രണ്ടുപേര്‍ അറസ്റ്റില്‍; 80 കിലോ ഇറച്ചിയും തോക്കും പിടികൂടി

മാനന്തവാടി: മലമാനിനെ വേട്ടയാടിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു. അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കൊണ്ടിമൂലവനത്തില്‍ നിന്നാണ് എ കെ ഹൗസ് മുസ്തഫ(45), ബത്തേരി അമ്പലവയല്‍ പടിക്കതൊടി പി എം ഷഫീര്‍(30) എന്നിവരെ അറസ്റ്റ് ചെയ്തത്. തരുവണ പുലിക്കാട് സ്വദേശി സാലിം ഓടി രക്ഷപ്പെട്ടു. ഇവരില്‍ നിന്നു തോക്ക്, തിരകള്‍, ടോര്‍ച്ച്, കത്തി, ചാക്കുകള്‍, കയര്‍, എകദേശം 80 കിലോ മലമാന്‍ ഇറച്ചിയും അവശിഷ്ടങ്ങളും പിടികൂടി. ബേഗൂര്‍ റെയിഞ്ച് ഓഫിസര്‍ രാകേഷിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് തിരുനെല്ലി ഡെപ്യൂട്ടി റെയിഞ്ച് ഓഫിസര്‍ എം വി ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഫോറസ്റ്റര്‍മാരയ വി കെ ദാമോദരന്‍, കെ കെ സുരേന്ദ്രന്‍, ബിറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എം മാധവന്‍, ജിനു ജയിംസ്, ടി ജെ അഭിജിത്ത്, കെ പി കൃഷ്ണപ്രകാശ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Two arrested with 80 kg of meat and gun
RELATED STORIES
ചെല്‍സി പിന്നോട്ടില്ല; എന്‍സോ ഫെര്‍ണാണ്ടസിനായി 115 മില്ല്യണ്‍ യൂറോ...
30 Jan 2023 6:47 PM GMTമൊറോക്കന്‍ മിഡ്ഫീല്‍ഡര്‍ അസദി ഉനാഹി മാഴ്സയിലേക്ക്
30 Jan 2023 6:34 PM GMTസന്തോഷ് ട്രോഫി ഐക്കണ്‍ താരം ജിജോ ജോസഫ് ഗോകുലം കേരളയ്ക്ക് സ്വന്തം
30 Jan 2023 6:18 PM GMTസ്പാനിഷ് ലീഗ് കിരീട പോരില്‍ നിന്ന് റയല്‍ അകലുന്നു; ഫ്രഞ്ച് ലീഗില്‍...
30 Jan 2023 7:35 AM GMTദിമിത്രിയോസിന് ഡബിള്‍; ബ്ലാസ്റ്റേഴ്സ് ടോപ് ത്രീയില്‍ തിരിച്ചെത്തി
29 Jan 2023 4:26 PM GMTകേരളാ ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ ഇന്നിറങ്ങും; നോര്‍ത്ത് ഈസ്റ്റ്...
29 Jan 2023 3:38 AM GMT