Wayanad

ജോലിക്കിടെ ചെത്തുകല്ല് ദേഹത്തുവീണ് തൊഴിലാളി മരിച്ചു

ജോലിക്കിടെ ചെത്തുകല്ല് ദേഹത്തുവീണ് തൊഴിലാളി മരിച്ചു
X

മാനന്തവാടി: ജോലിക്കിടെ ചെത്തുകല്ല് ദേഹത്ത് വീണ് മധ്യവയസ്‌കന്‍ മരിച്ചു. കണിയാരം വാഴയില്‍ നവാസ് (50) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് കണിയാരത്തെ സ്വകാര്യ വ്യക്തിയുടെ പഴയ വാട്ടര്‍ ടാങ്ക് പൊളിച്ചുനീക്കുന്നതിനിടെയാണ് അപകടം. വാട്ടര്‍ ടാങ്ക് അറ്റകുറ്റപ്പണിക്കിടെ ചെത്ത് കല്ല് ദേഹത്ത് വീഴുകയായിരുന്നു. ഗുരുതര പരിക്കിനെ തുടര്‍ന്ന് സെന്റ് ജോസഫ്‌സ് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രി അത്യാഹിത വിഭാഗമായ വിന്‍സെന്റ് ഗിരി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ആയിഷ. മക്കള്‍: റുബീന, റംഷാദ്, ഹസീന. മരുമക്കള്‍: റഷീദ്, അജ്മല്‍. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.


Next Story

RELATED STORIES

Share it