ബത്തേരിയില്‍ വീട് കുത്തിതുറന്ന് 90 പവന്‍ സ്വര്‍ണ്ണവും 43000 രൂപയും മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍
ബുളളറ്റ് ഷാലു എന്ന് വിളിക്കുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ഷാലുവിനെയാണ് ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഉള്ള സംഘം പിടികൂടിയത്.
BY SRF15 Aug 2022 1:17 AM GMT

X
SRF15 Aug 2022 1:17 AM GMT
വയനാട്: ബത്തേരിയില്‍ വീട് കുത്തിതുറന്ന് 90 പവന്‍ സ്വര്‍ണവും 43,000 രൂപയും മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ബുളളറ്റ് ഷാലു എന്ന് വിളിക്കുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ഷാലുവിനെയാണ് ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഉള്ള സംഘം പിടികൂടിയത്. മോഷ്ടിച്ച പണം ഉപയോഗിച്ച് വാങ്ങിയ ഐഫോണുകളും മൂന്നു ലക്ഷം രൂപയും പിടിച്ചെടുത്തു. മോഷണം നടന്ന വീടിന് സമീപത്ത് വാടകയ്ക്ക് താമസിച്ചായിരുന്നു പ്രതി കവര്‍ച്ച നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ബത്തേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരേ വിവിധ ജില്ലകളിലായി 50 ലേറെ കേസുകളുണ്ടെന്ന് പോലിസ് അറിയിച്ചു.
Next Story
RELATED STORIES
ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് അന്തരിച്ചു
5 Dec 2023 6:10 AM GMTവിജയയാത്രയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്‍ത്തി തര്‍ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMTസ്ത്രീകള്‍ക്കെതിരായുള്ള പീഡനങ്ങളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി...
4 Dec 2023 12:00 PM GMTപ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദലിത് ചിന്തകനുമായ എം കുഞ്ഞാമന്...
3 Dec 2023 5:07 PM GMT