Wayanad

മാനന്തവാടിയില്‍ മാതനെ റോഡിലൂടെ വലിച്ചിഴച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: എസ്ഡിപിഐ

മാനന്തവാടിയില്‍ മാതനെ  റോഡിലൂടെ വലിച്ചിഴച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: എസ്ഡിപിഐ
X

മാനന്തവാടി: കൂടല്‍കടവിന് സമീപം പ്രദേശവാസിയായ മാതനെ ഡാം കാണാന്‍ വന്നവര്‍ കാറിനുള്ളില്‍ നിന്നും കൈപിടിച്ച് റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാന്‍.

മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മാത്തനെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം വൈസ് പ്രസിഡന്റ് അലി ഐനിക്കല്‍,മാനന്തവാടി മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സുബൈര്‍ കെ, സെക്രട്ടറി ഫൈസല്‍ പഞ്ചാരക്കൊല്ലി, കമ്മിറ്റിയംഗം സമദ് പിലാക്കാവ് തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു

മാനന്തവാടി : പയ്യംമ്പള്ളിയില്‍ ആദിവാസി മധ്യവയസ്‌കനെ റോഡിലൂടെ വലിച്ചിഴച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക, എടവക പഞ്ചായത്തിലെ വീട്ടിച്ചാല്‍ നാല് സെന്റ് ഉന്നതിയിലെ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ കൊണ്ട് പോയതില്‍ സമഗ്രാന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.


പ്രതിഷേധത്തിന് എസ്ഡിപിഐ വയനാട് ജില്ലാ സെക്രട്ടറി സല്‍മ അഷ്റഫ്, മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാന്‍, വൈസ് പ്രസിഡന്റ് അലി ഐനിക്കല്‍, സെക്രട്ടറി സജീര്‍ എം.ടി, മാനന്തവാടി മുന്‍സിപ്പല്‍ പ്രസിഡന്റ് സുബൈര്‍ കെ, സെക്രട്ടറി ഫൈസല്‍, എടവക പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി ആലി പടിക്കല്‍ക്കണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





Next Story

RELATED STORIES

Share it