എസ്എസ്എല്‍സി: വയനാട്ടില്‍ 95.04 ശതമാനം വിജയം
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ അഞ്ച് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് ഇത്തവണയും നൂറ് മേനി വിജയത്തിളക്കം.
കല്പറ്റ: വയനാട് ജില്ലയില്‍ പത്താംതരം പരീക്ഷയില്‍ 95.04 വിജയ ശതമാനം. പരീക്ഷ എഴുതിയ 11,655 വിദ്യാര്‍ഥികളില്‍ 11,077 വിദ്യാര്‍ഥികള്‍ ഉപരിപഠന യോഗ്യത നേടി. 5870 ആണ്‍കുട്ടികളും, 5785 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്. 5,512 ആണ്‍കുട്ടികളും 5,565 പെണ്‍കുട്ടികളുമാണ് വിജയിച്ചത്. 24 സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ 100 ശതമാനം വിജയം നേടി. 5 എയ്ഡഡ് സ്കൂളുകള്‍ക്കും 5 അണ്‍എയ്ഡഡ് സ്കൂളുകള്‍ക്കും 100 ശതമാനം വിജയം. ജില്ലയിലെ 5 ട്രൈബല്‍ സ്കൂളുകളും 100 ശതമാനം വിജയം നേടി.
കൊവിഡ് 19 കനത്ത സുരക്ഷാ മുന്‍കരുതലുകളോടെയാണ് ജില്ലയില്‍ രണ്ട് ഘട്ടങ്ങളിലായി വിദ്യാര്‍ഥികള്‍ പത്താംതര പരീക്ഷ എഴുതിയത്. പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ അഞ്ച് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് ഇത്തവണയും നൂറ് മേനി വിജയത്തിളക്കം. അഞ്ച് എംആര്എസുകളിലായി 205 വിദ്യാര്‍ഥികളാണ് ഇത്തവണ പത്താംതര പരീക്ഷ എഴുതിയത്. എല്ലാവരും ഉപരിപഠനത്തിന് യോഗ്യത നേടി. നൂല്‍പ്പുഴ എംആര്‍എസ് 37, തിരുനെല്ലി എംആര്‍എസ് 40, നല്ലൂര് നാട് എം.ആര്.എസ് 35, കണിയാമ്പറ്റ എംആര്‍എസ് 34, പൂക്കോട് എംആര്‍എസ് 59 എന്നിങ്ങനെ യാണ് വിദ്യാര്‍ഥികളുടെ കണക്ക്.
കൊവിഡ് പശ്ചാത്തലത്തില്‍ മറ്റ് ജില്ലകളില്‍ നിന്നുള്ള വയനാട്ടിലെ എംആര്‍എസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അതത് ജില്ലയില്‍ പരീക്ഷ എഴുതുവാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സൗകര്യമൊരുക്കിയിരുന്നു. പഠന ക്രമീകരണ രീതികള്‍, ക്യാംപുകള്‍, രാവിലെയും വൈകീട്ടും സ്പെഷ്യല്‍ കോച്ചിങ്, റിവിഷന്‍ എന്നിവ വിദ്യാര്‍ഥികളിലെ ആത്മവിശ്വാസം ഉയര്‍ത്തിയ ഘടകമായിരുന്നു.
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT