Wayanad

മംഗളൂരില്‍ വയനാട് സ്വദേശിയെ തല്ലിക്കൊന്ന സംഭവം; എസ്ഡിപിഐ പ്രതിഷേധിച്ചു

മംഗളൂരില്‍ വയനാട് സ്വദേശിയെ തല്ലിക്കൊന്ന സംഭവം; എസ്ഡിപിഐ പ്രതിഷേധിച്ചു
X

മാനന്തവാടി :പുല്‍പ്പള്ളി സ്വദേശി അഷ്റഫിനെ മംഗളൂരു കുഡുപ്പില്‍ വച്ച് സംഘപരിവാര്‍ ഭീകരര്‍ ക്രൂരമായി തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

നുണക്കഥകളും വിദ്വേഷങ്ങളും പ്രചരിപ്പിച്ച് മനുഷ്യരെ പച്ചയായി തല്ലിക്കൊല്ലുന്ന സംഘപരിവാര്‍ ഭീകരരെ പ്രതിരോധിക്കാന്‍ സമൂഹം തയ്യാറാവണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.


ജില്ലാ പ്രസിഡന്റ് എ. യൂസുഫ്, ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കെ. ജെ, ജില്ലാ ജനറല്‍ സെക്രട്ടറി സല്‍മ അഷ്റഫ്, ബബിത ശ്രീനു, കമ്മിറ്റിയംഗങ്ങളായ ഇ ഉസ്മാന്‍, മമ്മൂട്ടി കെ, ടി പി റസാഖ്, അഫ്‌സല്‍ എം, മണ്ഡലം നേതാക്കളായ സുലൈമാന്‍ വി, കരീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


മംഗളൂരുവില്‍ നടന്ന പ്രതിഷേധം












Next Story

RELATED STORIES

Share it