Wayanad

മാനന്തവാടിയില്‍ വനത്തിനുള്ളില്‍ കാണാതായ വയോധികയെ കണ്ടെത്തി

മാനന്തവാടിയില്‍ വനത്തിനുള്ളില്‍ കാണാതായ വയോധികയെ കണ്ടെത്തി
X

വയനാട്: മാനന്തവാടിയില്‍ വനത്തിനുള്ളില്‍ കാണാതായ വയോധികയെ കണ്ടെത്തി. പിലാക്കാവ് മണിയന്‍കുന്ന് ഊന്നുകല്ലില്‍ ലീലയെ ആണ് വനമേഖലയില്‍ നിന്നും ആര്‍ആര്‍ടി സംഘം കണ്ടെത്തിയത്.തിങ്കളാഴ്ച വൈകുന്നേരം ആണ് മറവിരോഗമുള്ള ലീലയെ കാണാതായത്. സമീപത്തെ വനത്തിലേക്ക് ലീല പോകുന്ന ദൃശ്യങ്ങള്‍ വനം വകുപ്പിന്റെ കാമറയില്‍ പതിഞ്ഞിരുന്നു. വന്യമൃഗ ശല്യമുള്ള മേഖലയായതിനാല്‍ വനംവകുപ്പ് ആശങ്കയിലായിരുന്നു.

പിന്നാലെ വനംവകുപ്പ് തെരച്ചില്‍ ശക്തമാക്കുകയായിരുന്നു. ഉള്‍വനത്തിലാണ് ലീലയെ കണ്ടെത്തിയത്. വിശന്ന് വലഞ്ഞിരിക്കുന്ന ഇവര്‍ക്ക് ഉടനെ വെള്ളവും പഴവും നല്‍കി. തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളും വനംവകുപ്പും പോലിസും ഒപ്പം നാട്ടുകാരും ചേര്‍ന്നാണ് ലീലയ്ക്കായുള്ള തെരച്ചില്‍ നടത്തിയത്.





Next Story

RELATED STORIES

Share it