വയനാട്ടില്‍ വീണ്ടും പുലിയിറങ്ങി
BY NSH29 March 2022 1:11 AM GMT

X
NSH29 March 2022 1:11 AM GMT
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും പുലിയിറങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ മേപ്പാടി കടൂരില്‍ റോഡരികിലെ മരത്തിലാണ് പുലിയെ നാട്ടുകാര്‍ കണ്ടത്. ഇതുവഴി വാഹനത്തില്‍ യാത്ര ചെയ്തവരാണു ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. വാഹനങ്ങള്‍ നിര്‍ത്തിയതോടെ പുലി മരത്തില്‍നിന്നു ചാടിയിറങ്ങി തേയിലത്തോട്ടത്തിലേക്ക് ഓടിമറിഞ്ഞു.
യാത്രക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. കടൂര്‍ എളമ്പലേരി റോഡിനു സമീപത്തെ തോട്ടത്തിലായിരുന്നു പുലി. ഈ ഭാഗത്ത് പുലി ഇറങ്ങുന്നത് ഇതാദ്യമല്ല. മുമ്പ് പലതവണ നാട്ടുകാര്‍ ഈ പ്രദേശത്ത് പുലിയെ കണ്ടിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിക്കുന്നതും സ്ഥിരം സംഭവമാണ്. ഏതാനും വര്‍ഷം മുമ്പ് കടൂരില്‍ പകല്‍സമയം മേയാന്‍ വിട്ട നാല് ആടുകളെ പുലി ആക്രമിച്ചിരുന്നു.
Next Story
RELATED STORIES
ഷാജഹാന് വധത്തിന് പിന്നില് ആര്എസ്എസ്സെന്ന് മന്ത്രി റിയാസ്
15 Aug 2022 6:49 AM GMTപാലക്കാട് ഷാജഹാന് വധം ആര്എസ്എസ് ആസൂത്രിതം;പ്രതികള് പാര്ട്ടി...
15 Aug 2022 6:43 AM GMTനെഹ്റുവിന്റെ ചിത്രം ഉള്പ്പെടുത്താതെ മമതയും;രാഷ്ട്രീയ യജമാനന്മാരെ...
15 Aug 2022 6:14 AM GMTആറ് വര്ഷത്തിന് ശേഷം ഇറാനുമായി നയതന്ത്രബന്ധം പുനസ്ഥാപിച്ച് കുവൈത്ത്
15 Aug 2022 5:42 AM GMTപാലക്കാട് സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നില് സിപിഎമ്മുകാര്...
15 Aug 2022 5:36 AM GMT'അടുത്ത അഞ്ചു വര്‍ഷം നിര്ണായകം; അഞ്ചു കാര്യങ്ങളില് ശ്രദ്ധയൂന്നണം';...
15 Aug 2022 3:22 AM GMT