Wayanad

വയനാട്ടില്‍ 619 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.72

606 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

വയനാട്ടില്‍ 619 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.72
X

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 619 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 504 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.72 ആണ്. 606 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 86856 ആയി. 79792 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6094 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4666 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

അമ്പലവയല്‍ 62, ബത്തേരി 43, മേപ്പാടി 39, മീനങ്ങാടി 38, മുട്ടില്‍ 37, പൂതാടി 31, വൈത്തിരി 30, പനമരം, പുല്‍പള്ളി 27, കണിയാമ്പറ്റ 26, പടിഞ്ഞാറത്തറ 24, നെന്‍മേനി 23, കല്‍പ്പറ്റ 22, മാനന്തവാടി 21, തൊണ്ടര്‍നാട് 20, നൂല്‍പ്പുഴ 17, എടവക, തവിഞ്ഞാല്‍ 16, മുള്ളന്‍കൊല്ലി 15, തിരുനെല്ലി, വെങ്ങപ്പള്ളി 14, പൊഴുതന 13, തരിയോട് 11, മൂപ്പൈനാട് 9, വെള്ളമുണ്ട 6, കോട്ടത്തറ 4 ആളുകള്‍ക്കും തൃശ്ശൂരില്‍ നിന്നും എത്തിയ ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. കൂടാതെ ഇതര സംസ്ഥാനത്തുനിന്നും എത്തിയ 10 തമിഴ്‌നാട് സ്വദേശിക്കും 3 കര്‍ണാടക സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.

504 പേര്‍ക്ക് രോഗമുക്തി

ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 53 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 451 പേരുമാണ് രോഗമുക്തരായത്.

903 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 903 പേരാണ്. 1824 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 17514 പേര്‍. ഇന്ന് പുതുതായി 84 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3687 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 651662 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 624908 എണ്ണത്തിന്റെ ഫലം ലഭിച്ചു. 538052 പേര്‍ നെഗറ്റീവും 86856 പേര്‍ പോസിറ്റീവുമാണ്.

Next Story

RELATED STORIES

Share it