വയനാട് ജില്ലയില്‍ 330 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.96
249 പേര് രോഗമുക്തി നേടി.
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 330 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര് രേണുക അറിയിച്ചു. 249 പേര് രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.96 ആണ്. 323 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവര്ത്തകന് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 68201 ആയി. 63857 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 3748 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2569 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
മേപ്പാടി, പൊഴുതന 28 വീതം, പൂതാടി 27, പടിഞ്ഞാറത്തറ 26, ബത്തേരി 25, പനമരം 23, കണിയാമ്പറ്റ 22, തിരുനെല്ലി 18, മുട്ടില്‍ 17, മാനന്തവാടി 14, നെന്മേനി, നൂല്‍പ്പുഴ 13 വീതം, മീനങ്ങാടി 12, വെള്ളമുണ്ട, അമ്പലവയല്‍ 9 വീതം, വൈത്തിരി, തവിഞ്ഞാല്‍ ആറു വീതം, തൊണ്ടര്‍നാട്, പുല്‍പ്പള്ളി അഞ്ച് വീതം, എടവക, മുള്ളന്‍കൊല്ലി നാലു വീതം, കല്‍പ്പറ്റ, തരിയോട് മൂന്നു വീതം, കോട്ടത്തറ, മൂപ്പൈനാട് സ്വദേശികളായ ഓരോരുത്തരും, ഒരു ചാലക്കുടി സ്വദേശിയുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്.
ഒമാനില്‍ നിന്ന് വന്ന ഒരാളും, ഉത്തര്‍പ്രദേശില്‍ നിന്ന് വന്ന ഒരാളും, തമിഴ്നാട്ടില്‍ നിന്ന് വന്ന 5 പേരുമാണ് വിദേശത്തു നിന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തി രോഗ ബാധിതരായത്.
249 പേര്‍ക്ക് രോഗമുക്തി
ആശുപത്രികളില്‍ ചികിത്സയിലായിരുന്ന ആറു പേരും, വീടുകളില്‍ ചികിത്സയിലായിരുന്ന 243 പേരുമാണ് രോഗമുക്തരായത്.
1216 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (10.07.21) പുതുതായി നിരീക്ഷണത്തിലായത് 1216 പേരാണ്. 1232 പേര് നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 12840 പേര്. ഇന്ന് പുതുതായി 93 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3186 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 532727 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 509054 എണ്ണത്തിന്റെ ഫലം ലഭിച്ചു. 440853 പേര് നെഗറ്റീവും 68201 പേര് പോസിറ്റീവുമാണ്.
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT