- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 241 പേര്‍ക്ക് കൂടി കൊവിഡ്; 111 പേര്‍ക്ക് രോഗമുക്തി
വയനാട്: ജില്ലയില്‍ ഇന്ന് 241 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 111 പേര്‍ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 235 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ് പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്. അഞ്ച് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 12648 ആയി. 10515 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 77 മരണം. നിലവില്‍ 2056 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1285 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
പനമരം സ്വദേശികളായ 22 പേര്‍, പുല്‍പ്പള്ളി, തരിയോട് 21 പേര്‍ വീതം, മീനങ്ങാടി, ബത്തേരി, വൈത്തിരി 17 പേര്‍ വീതം, പൂതാടി 14 പേര്‍, കല്‍പ്പറ്റ, മുട്ടില്‍ 12 പേര്‍ വീതം, അമ്പലവയല്‍ 11 പേര്‍, വെള്ളമുണ്ട 9 പേര്‍, കണിയാമ്പറ്റ, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ, തവിഞ്ഞാല്‍ 8 പേര്‍ വീതം, നെന്മേനി, പൊഴുതന 5 പേര്‍ വീതം, മേപ്പാടി, മൂപ്പൈനാട് 4 പേര്‍ വീതം, എടവക, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി 3 പേര്‍ വീതം, മാനന്തവാടി, മുള്ളന്‍കൊല്ലി, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിതരായത്. നവംബര്‍ 5ന് തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മാനന്തവാടി സ്വദേശി, ഒറീസ്സ സ്വദേശികളായ ബത്തേരിയില്‍ എത്തിയ 4 പേര്‍, മൈസൂരില്‍ നിന്നും വന്ന ബത്തേരി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി രോഗ ബാധിതരായത്.
111 പേര്‍ക്ക് രോഗമുക്തി
മേപ്പാടി സ്വദേശികളായ 10 പേര്‍, തിരുനെല്ലി 5 പേര്‍, ബത്തേരി, എടവക 4 പേര്‍ വീതം, മാനന്തവാടി, തവിഞ്ഞാല്‍, പടിഞ്ഞാറത്തറ, തരിയോട്, കോട്ടത്തറ, പുല്‍പ്പള്ളി 3 പേര്‍ വീതം, നെന്മേനി, മുട്ടില്‍, വെള്ളമുണ്ട, കണിയാമ്പറ്റ 2 പേര്‍ വീതം, പൂതാടി, വൈത്തിരി, മൂപ്പൈനാട്, അമ്പലവയല്‍ സ്വദേശികളായ ഓരോരുത്തരും, 4 ഗുഡല്ലൂര്‍ സ്വദേശികളും, തൃശൂര്‍, പാലക്കാട് സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലുള്ള 52 പേരുമാണ് രോഗമുക്തി നേടിയത്.
903 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 903 പേരാണ്. 576 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11567 പേര്‍. ഇന്ന് വന്ന 85 പേര്‍ ഉള്‍പ്പെടെ 821 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 2005 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 181547 സാംപിളുകളില്‍ 181096 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 168448 നെഗറ്റീവും 12648 പോസിറ്റീവുമാണ്.
RELATED STORIES
കെജ് രിവാള്‍ ന്യൂഡല്‍ഹിയില്‍, അതിഷി കല്‍ക്കാജിയില്‍; നാലാംഘട്ട...
15 Dec 2024 11:30 AM GMTസൂക്ഷ്മ ഇടത്തരം ചെറുകിട വ്യവസായ മേഖലയുടെ ഉയര്‍ച്ചയ്ക്ക് കേരള...
15 Dec 2024 11:16 AM GMTയുവതിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതായി പരാതി;...
15 Dec 2024 11:09 AM GMTഎലികളെ കാര്‍ ഓടിക്കാന്‍ പഠിപ്പിച്ചു; വണ്ടിയോടിക്കല് ആസ്വദിച്ച്...
15 Dec 2024 11:03 AM GMTക്രിസ്മസ് അവധി; യാത്രാ ക്ലേശം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി ...
15 Dec 2024 11:03 AM GMTപാര്‍ലമെന്റ് ഞാന്‍ കുഴിച്ച് എന്തെങ്കിലും കിട്ടിയാല്‍ പാര്‍ലമെന്റ്...
15 Dec 2024 9:45 AM GMT