Wayanad

കൊറോണ പ്രതിരോധം: വയനാട്ടിലെ 13 സ്ഥാപനങ്ങളില്‍ കൂടി സൗകര്യമൊരുക്കി ജില്ലാ ഭരണകൂടം

കൊറോണ പ്രതിരോധം: വയനാട്ടിലെ 13 സ്ഥാപനങ്ങളില്‍ കൂടി സൗകര്യമൊരുക്കി ജില്ലാ ഭരണകൂടം
X

കല്‍പറ്റ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വയനാട്ടില്‍ സ്വകാര്യ സ്ഥാപനങ്ങളുള്‍പ്പെടെ 13 ഇടങ്ങളില്‍ കൂടി സൗകര്യമൊരുക്കി ജില്ലാ ഭരണകൂടം. ഹോം ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തും. മാനന്തവാടി താലൂക്കില്‍ മാനന്തവാടി പാറക്കല്‍ ടൂറിസ്റ്റ് ഹോം, ഡബ്ല്യു എസ് എസ് ബോയ്‌സ് ഡൗണ്‍, കാട്ടിക്കുളം വയനാട് ഗേറ്റ് ഹോട്ടല്‍, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ നായ്കട്ടി വയനാട് ഫാം റിസോര്‍ട്ട്, മീനങ്ങാടി പ്രീ-മെട്രിക് ഹോസ്റ്റല്‍, സുല്‍ത്താന്‍ ബത്തേരി അധ്യാപക ഭവന്‍, സുല്‍ത്താന്‍ ബത്തേരി ലേ സഫയര്‍, വൈത്തിരി താലൂക്കിലെ മേപ്പാടി പോളി ടെക്‌നിക് ഹോസ്റ്റല്‍, റിപ്പണ്‍ മൗണ്ട് റിസോര്‍ട്ട്, റിപ്പണ്‍ വയനാട് റേഞ്ച് റിസോര്‍ട്ട്, കാര്യമ്പാടി കണ്ണാശുപത്രി, കല്‍പറ്റ ചുഴലി കോസ്‌മോ പോളിറ്റന്‍ ക്ലബ് എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കുക.




Next Story

RELATED STORIES

Share it