Wayanad

വയനാട്ടില്‍ ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികളായ യുവതിയും യുവാവും പിടിയില്‍

വയനാട്ടില്‍ ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികളായ യുവതിയും യുവാവും പിടിയില്‍
X

കല്‍പ്പറ്റ: വയനാട്ടില്‍ യുവതിയും യുവാവും ഹൈബ്രിഡ് കഞ്ചാവുമായി പിടിയില്‍. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശിയായ കീരിരകത്ത് വീട്ടില്‍ കെ ഫസല്‍, തളിപറമ്പ് സ്വദേശിനിയായ കെ ഷിന്‍സിത എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാറും, 96,290 രൂപയും, മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തു. കാറിന്റെ ഡിക്കിയില്‍ നിന്ന് രണ്ടു കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇന്നലെ മൊതക്കര വച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

ഉപയോഗത്തിനും വില്‍പ്പനക്കുമായി ബാംഗ്ലൂരില്‍ നിന്ന് വാങ്ങിയതാണെന്ന് ഇവര്‍ പോലിസിനോട് പറഞ്ഞു. വെള്ളമുണ്ട എസ് എച്ച് ഓ ടികെ മിനിമോള്‍, എസ്‌ഐമാരായ എംകെ സാദിര്‍, ജോജോ ജോര്‍ജ്, എഎസ്‌ഐ സിഡിയ ഐസക്, എസ് സിപി ഓ ഷംസുദ്ധീന്‍, സിപിഒമാരായ അജ്മല്‍, നൗഷാദ്, അനസ് സച്ചിന്‍ ജോസ്, ദിലീപ്, അഭിനന്ദ്, സുവാസ്, ഷിബിന്‍, വാഹിദ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.





Next Story

RELATED STORIES

Share it