Wayanad

ഒന്നര വയസുകാരിയെ കണ്ടെത്തിയില്ല; തിരച്ചില്‍ നിര്‍ത്തി

ഒന്നര വയസുകാരിയെ കണ്ടെത്തിയില്ല; തിരച്ചില്‍ നിര്‍ത്തി
X

കല്‍പ്പറ്റ: പനമരം മാത്തൂർ പരിയാരം ആദിവാസി കോളനിയില്‍ നിന്നു കാണാതായ ഒന്നര വയസ്സുകാരിയെ കണ്ടെത്തിയില്ല. പനമരം പുഴയില്‍ ഫയര്‍ ഫോഴ്സും നാട്ടുകാരും പകല്‍ മുഴുവന്‍ നടത്തിയ തിരച്ചില്‍ വെെകീട്ടോടെ അവസാനിപ്പിച്ചു. പനമരം പൊയിൽ നായ്ക്കകോളനിയിലെ ബാബു–മിനി ദമ്പതികളുടെ മകൾ ദേവകിയെയാണ് ഇന്നലെ കാണാതായത്. തൊട്ടടുത്ത കബനി പുഴയിൽ കുട്ടി അപകടത്തില്‍ പെട്ടെന്നാണു നിഗമനം. പുഴയില്‍ നിന്ന് അധികം ദൂരമില്ലാത്ത വീട്ടു മുറ്റത്ത് അമ്മൂമ്മയുടെ സമീപത്തു നിന്ന് കളിക്കുകയായിരുന്നു കുട്ടി.

Next Story

RELATED STORIES

Share it