കടയിലേക്ക് പടക്കമെറിഞ്ഞ യുവാവ് അറസ്റ്റില്‍

കടയിലേക്ക് പടക്കമെറിഞ്ഞ യുവാവ് അറസ്റ്റില്‍

മാള: കടയിലേക്ക് പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റില്‍. പുത്തന്‍ചിറയില്‍ വീട് നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനത്തിലേക്ക് പടക്കമെറിഞ്ഞ് കാരാമ്പ്ര എടാകൂടത്തില്‍ നിഷാദി(34)നെയാണ് മാള സിഐ സജിന്‍ ശശി അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. നടുമുറി ശ്രീധരന്റെ കടയിലേക്കാണ് പകല്‍ സമയത്ത് പടക്കമെറിഞ്ഞത്. ഈ സമയം കടയില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. അക്രമിയുടെ ചിത്രം നിരീക്ഷണ കാമറയില്‍ നിന്ന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
RELATED STORIES

Share it
Top