Thrissur

സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

പുത്തന്‍വേലിക്കര ഇളന്തിക്കര ഇലഞ്ഞിക്കല്‍ ജേക്കബ്ബിന്റെ മകന്‍ ജെറോബ് (26) ആണ് മരിച്ചത്.

സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
X

മാള: മാള കൊടവത്തുകുന്ന് പാലത്തിന് സമീപം സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പുത്തന്‍വേലിക്കര ഇളന്തിക്കര ഇലഞ്ഞിക്കല്‍ ജേക്കബ്ബിന്റെ മകന്‍ ജെറോബ് (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ജെറോബ് യാത്രചെയ്ത സ്‌കൂട്ടര്‍ റോഡിലെ കുഴിയില്‍ചാടി നിയന്ത്രണംവിട്ട് മറിഞ്ഞത്.

തുടര്‍ന്ന് ചാലക്കുടിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്നുദിവസം മുമ്പാണ് ജെറോബ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത്. അമ്പഴക്കാടുള്ള സുഹൃത്തിന്റെ വീട്ടില്‍ സുഹൃത്ത് നല്‍കിയ സാധനങ്ങള്‍ നല്‍കാനായി വീട് സന്ദര്‍ശിച്ചുമടങ്ങുന്ന വഴിയാണ് അപകടം സംഭവിച്ചത്.

Next Story

RELATED STORIES

Share it