Thrissur

കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ തരിശ് നിലങ്ങളില്‍ കൃഷി ഇറക്കാനുള്ള സാഹചര്യമൊരുക്കണം

നികത്തിയെടുക്കാനായാണിവ ഇത്തരത്തില്‍ തരിശാക്കിയിടുന്നതെന്നാണ് ആരോപണം.

കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ തരിശ് നിലങ്ങളില്‍ കൃഷി ഇറക്കാനുള്ള സാഹചര്യമൊരുക്കണം
X

മാള: കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ തരിശ് നിലങ്ങളില്‍ കൃഷി ഇറക്കാനുള്ള സാഹചര്യമൊരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഗ്രാമപഞ്ചായത്തിലെ നെല്‍കൃഷിക്കനുയോജ്യമായ 250 ഹെക്ടറോളം പാടശേഖരങ്ങള്‍ കാലങ്ങളേറെയായി തരിശായി കിടക്കുകയാണ്. ഐരാണിക്കുളം താണൂര്‍, തിരുമുക്കുളം, തുമ്പരശ്ശേരി, കുണ്ടൂര്‍പൊരിക്കട്ട, കൊച്ചുകടവ്, എരവത്തൂര്‍ തുടങ്ങിയ പാടശേഖരങ്ങളിലാണ് തരിശ്ശായി കിടക്കുന്ന ഹെക്ടറുകണക്കിന് ഭൂമിയുണ്ട്.

രണ്ട് പതിറ്റാണ്ടിലേറെയായി തരിശായി കിടക്കുന്ന ഈ പാടശേഖരങ്ങളില്‍ കൃഷിയിറക്കാനായി ഒട്ടനവധിയാളുകള്‍ ശ്രമിച്ചിട്ടുണ്ട്. നികത്തിയെടുക്കാനായാണിവ ഇത്തരത്തില്‍ തരിശാക്കിയിടുന്നതെന്നാണ് ആരോപണം. പല ഭൂമികളുടെയും അവകാശികളാരെന്ന് പോലും അറിയാനാകാത്ത സാഹചര്യമാണ്. പലതിന്റെയും നികുതി പോലും അടക്കുന്നില്ലെന്ന ആരോപണവുമുണ്ട്. ചില പാടശേഖരങ്ങള്‍ക്ക് അവകാശികള്‍ നിലവിലുണ്ടെങ്കിലും അവര്‍ കൃഷി ചെയ്യാത്തത് കൂടാതെ താല്‍പ്പര്യം പ്രകടിപ്പിച്ചെത്തുന്നവര്‍ക്ക് കൃഷി ചെയ്യാന്‍ അവസരം നിഷേധിക്കുന്ന പ്രവണതയുമുണ്ട്. തരിശ് രഹിത കേരളത്തിനായി സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമ്പോഴാണ് ഹെക്ടറുകണക്കിന് പാടശേഖരങ്ങള്‍ തരിശായി കിടക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ അടിയന്തിര ശ്രദ്ധ പതിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊച്ചുകടവ് തോപ്പുതറ ടി കെ ബിജു കൃഷി വകുപ്പുമന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും നിവേദനം നല്‍കി.

Next Story

RELATED STORIES

Share it