Thrissur

സഹോദരന്റെ വീടുകയറി ആക്രമണം; മധ്യവയസ്‌കനെതിരേ കേസെടുത്തു

സഹോദരന്റെ വീട് കയറി ആക്രിച്ചതിനും വീട്ടിലുണ്ടായിരുന്ന ഭാര്യയെയും മകളെയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് കേസ്.

സഹോദരന്റെ വീടുകയറി ആക്രമണം;    മധ്യവയസ്‌കനെതിരേ കേസെടുത്തു
X

തൃശൂര്‍: സഹോദരന്റെ വീടു കയറി ആക്രമിച്ച സംഭവത്തില്‍ മധ്യവയസ്‌കനെതിരേ കേസ്. കരുവാന്‍കാട് വടക്കേടത്ത് ഗോപാലകൃഷ്ണനെതിരെയാണ് വിയ്യൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. സഹോദരന്റെ വീട് കയറി ആക്രിച്ചതിനും വീട്ടിലുണ്ടായിരുന്ന ഭാര്യയെയും മകളെയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് കേസ്. കഴിഞ്ഞ മാസം 27ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പത് മണിയോടെ വീട്ടിലെത്തിയ ഗോപാലകൃഷ്ണന്‍ വീടിന്റെ വരാന്തയിലെത്തി ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. നേരത്തെ ഇയാളുടെ മകന്‍ വിഷ്ണു വിജിയും വീടുകയറി ആക്രമണം നടത്തിയിരുന്നു. സംഭവത്തില്‍ വിഷ്ണുവിജിക്കെതിരേ കേസ് നിലവിലുണ്ട്. ഈ കേസ് പിന്‍വലിക്കണമെന്ന ആവശ്യമവുമായെത്തിയ ഇയാള്‍ പ്രകോപനം കൂടാതെ ആക്രമിക്കുകയായിരുന്നു. സഹോദരനും കുടുംബവും വിദേശത്താണ് താമസം. ഭാര്യയും മകളും അവധിക്കു നാട്ടില്‍ വന്നപ്പോഴാണ് ഇവര്‍ക്കുനേരെ ആക്രമണമുണ്ടായത്.

Next Story

RELATED STORIES

Share it