യുഡിഎഫ് തകര്‍ച്ചയുടെ വക്കില്‍: പ്രഫ. എ പി അബ്ദുല്‍ വഹാബ്
ഐഎന്‍എല്‍ ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാള: യുഡിഎഫ് തകര്‍ച്ചയുടെ വക്കിലെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് പ്രഫ. എ പി അബ്ദുള്‍ വഹാബ്. ഐഎന്‍എല്‍ ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ അപചയം സംഭവിച്ച യുഡിഎഫ് തകര്‍ച്ചയുടെ വക്കിലാണ്. ജോസ് കെ മാണിയുടെ എല്‍ഡിഎഫി ലേക്കുള്ള വരവ് അതിന്റെ ഉദാഹരണമാണ്. ഇനിയും യുഡിഎഫില്‍ നിന്നും കൊഴിഞ്ഞു പോക്കുകള്‍ ഉണ്ടാവും. ജനങ്ങളുടെ പ്രതീക്ഷ എല്‍ഡിഎഫിലാണെന്നും സംസ്ഥാനത്ത് എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാലക്കുടി നിയോജകമണ്ഡലം പ്രസിഡന്റ് ടി കെ മുഹമ്മദ് കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ചാമക്കാല മുഖ്യാതിഥിയായിരുന്നു. തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഫീഖ് ബക്കര്‍, സെക്രട്ടറി സാലി സജീര്‍, ശിഹാബ് കാളമുറി, സാബു സുല്‍ത്താന്‍, ജോസ് കുരിശിങ്കല്‍ സംസാരിച്ചു.
RELATED STORIES
ഗബ്രിയേല്‍ ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്‍ബി മാനേജര്‍ സ്ഥാനം രാജിവച്ച് വെയ്ന്‍ റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള്‍ ആഘോഷം സ്പെയിനിലെ ദ്വീപില്‍
24 Jun 2022 3:54 PM GMT35ന്റെ നിറവില്‍ ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMTഫിഫാ റാങ്കിങ്; ഇന്ത്യയ്ക്ക് നേട്ടം; അര്‍ജന്റീന മൂന്നാം സ്ഥാനത്ത്
23 Jun 2022 4:15 PM GMT