Thrissur

തൃശൂര്‍ ജില്ലയില്‍ 1208 പേര്‍ക്ക് കൂടി കൊവിഡ്; 510 പേര്‍ രോഗമുക്തര്‍

ശനിയാഴ്ച 510 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8929 ആണ്.

തൃശൂര്‍ ജില്ലയില്‍ 1208 പേര്‍ക്ക് കൂടി കൊവിഡ്; 510 പേര്‍ രോഗമുക്തര്‍
X

തൃശൂര്‍: ജില്ലയിലെ 1208 പേര്‍ക്ക് കൂടി ശനിയാഴ്ച കൊവിഡ്19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ശനിയാഴ്ച 510 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8929 ആണ്. തൃശൂര്‍ സ്വദേശികളായ 123 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 21118 ആണ്. അസുഖബാധിതരായ 12029 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.

ശനിയാഴ്ച ജില്ലയില്‍ സമ്പര്‍ക്കം വഴി 1199 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 12 കേസുകളുടെ ഉറവിടം അറിയില്ല. ജില്ലയില്‍ 16 സമ്പര്‍ക്ക ക്ലസ്റ്ററുകള്‍ വഴി വ്യാഴാഴ്ച കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. ക്ലസ്റ്ററുകള്‍: ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ) 9, കുന്നംകുളം യൂനിയന്‍ ക്ലസ്റ്റര്‍ 8, ശക്തന്‍ മാര്‍ക്കറ്റ് ക്ലസ്റ്റര്‍ 5, വൈമാള്‍ തൃപ്രയാര്‍ ക്ലസ്റ്റര്‍ 5, കുന്നംകുളം മാര്‍ക്കറ്റ് ക്ലസ്റ്റര്‍ 4, മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (ആരോഗ്യപ്രവര്‍ത്തകര്‍) 3, ജോണ്‍സ് ഹോണ്ട ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ 2, കണ്ടശ്ശാംകടവ് മാര്‍ക്കറ്റ് ക്ലസ്റ്റര്‍ 2, അല്‍ അമീന്‍ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ 2, ദയ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ 1, എലൈറ്റ് ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ 1, വെസ്റ്റ് ഫോര്‍ട്ട് ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (ആരോഗ്യപ്രവര്‍ത്തകര്‍) 1, ഐ.സി.ഐ.സിഐ ബാങ്ക് ക്ലസ്റ്റര്‍ 1, വലപ്പാട് മണപ്പുറം ക്ലസ്റ്റര്‍ 1, ഒല്ലൂര്‍ യൂനിയന്‍ ക്ലസ്റ്റര്‍ 1, യു.എല്‍.സി.എസ്.എസ് ഗുരുവായൂര്‍ ക്ലസ്റ്റര്‍ 1.

മറ്റ് സമ്പര്‍ക്ക കേസുകള്‍ 1125. കൂടാതെ 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 5 ഫ്രന്റ് ലൈന്‍ വര്‍ക്കര്‍മാര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന 7 പേര്‍ക്കും വിദേശത്തുനിന്ന് വന്ന 2 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗികളില്‍ 60 വയസ്സിന് മുകളില്‍ 82 പുരുഷന്‍മാരും 68 സ്ത്രീകളും 10 വയസ്സിന് താഴെ 46 ആണ്‍കുട്ടികളും 50 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

കൊവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടിസികളിലും പ്രവേശിപ്പിച്ചവര്‍: ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍347, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐസി.ഡി മുളങ്കുന്നത്തുകാവ്39, എം. സി.സി.എച്ച്. മുളങ്കുന്നത്തുകാവ്49, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്81, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്51, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി153, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍75, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍ 146, സി.എഫ്.എല്‍.ടി.സി കൊരട്ടി35, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍298, സി.എഫ്.എല്‍.ടി.സി നാട്ടിക544, പി.എസ്.എം. ഡെന്റല്‍ കോളേജ് അക്കികാവ്127, എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍81, ജി.എച്ച് തൃശൂര്‍28, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി59, ചാവക്കാട് താലൂക്ക് ആശുപത്രി39, ചാലക്കുടി താലൂക്ക് ആശുപത്രി14, കുന്നംകുളം താലൂക്ക് ആശുപത്രി21, ജി.എച്ച് . ഇരിങ്ങാലക്കുട18, ഡി.എച്ച്. വടക്കാഞ്ചേരി7, അമല ആശുപത്രി69, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍102, മദര്‍ ആശുപത്രി20, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍4, ഇരിങ്ങാലക്കുട കോഓപ്പറേറ്റീവ് ആശുപത്രി 4, രാജാ ആശുപത്രി ചാവക്കാട്1, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി18, മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം4, റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം4, സെന്റ് ആന്റണിസ് പഴുവില്‍8, അന്‍സാര്‍ ഹോസ്പിറ്റല്‍ പെരുമ്പിലാവ്7, യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം9, സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശൂര്‍11. വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 5248.

850 പേര്‍ ശനിയാഴ്ച പുതുതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 326 പേര്‍ ആശുപത്രിയിലും 524 പേര്‍ വീടുകളിലുമാണ്. ശനിയാഴ്ച 4080 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 4675 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 190547 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ശനിയാഴ്ച 494 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 88425 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 89 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ശനിയാഴ്ച റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 370 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Next Story

RELATED STORIES

Share it