Thrissur

തൃശൂരില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍

തൃശൂരില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
X

തൃശൂര്‍: ബിഫാം വിദ്യാര്‍ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ പുതുക്കാട് നെന്‍മണിക്കര സ്വദേശി ലിവിന്‍(25) ആണ് മരിച്ചത്. രണ്ടുദിവസം മുമ്പ് പരീക്ഷയ്ക്കായി പാമ്പാടിയിലെ കോളജിലെത്തിയ ലിവിന്‍ ഇവിടെ വച്ച് തലകറങ്ങി വീണിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇസിജിയില്‍ പ്രശ്‌നമുള്ളതായി കണ്ടെത്തിയിരുന്നു. ശേഷം ലിവിന്‍ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഞായറാഴ്ച രാവിലെ അമ്മ മുറിയിലെത്തി നോക്കിയപ്പോഴാണ് ലിവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Next Story

RELATED STORIES

Share it