Thrissur

സെക്യൂരിറ്റി ജീവനക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു

പൊയ്യ കമ്പനിപ്പടി കറുകപ്പിള്ളി പീറ്ററാ(64)ണ് കഴിഞ്ഞ ദിവസം പൊയ്യ മാനാഞ്ചേരിക്കുന്നിലുണ്ടായ അപകടത്തില്‍ മരിച്ചത്

സെക്യൂരിറ്റി ജീവനക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു
X
മാള(തൃശൂര്‍): സെക്യൂരിറ്റി ജീവനക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു. പൊയ്യ കമ്പനിപ്പടി കറുകപ്പിള്ളി പീറ്ററാ(64)ണ് കഴിഞ്ഞ ദിവസം പൊയ്യ മാനാഞ്ചേരിക്കുന്നിലുണ്ടായ അപകടത്തില്‍ മരിച്ചത്. എറണാകുളത്തെ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായ പീറ്റര്‍ പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങി രാത്രി 11.30ഓടെയാണ് തിരിച്ചെത്താറുള്ളത്. ഞായറാഴ്ച രാത്രി എത്തേണ്ട സമയം കഴിഞ്ഞും കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ പറവൂരിലെ ആശുപത്രിയിലുണ്ടെന്ന് പുത്തന്‍വേലിക്കര പോലിസ് അറിയിച്ചത്. തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന പീറ്ററിന് എങ്ങനെയാണ് അപകടം സംഭവിച്ചതെന്നതു സംബന്ധിച്ച് വ്യക്തതയില്ല. അപകടം നടന്ന് ഏറെക്കഴിഞ്ഞാണ് ഒരാള്‍ പുത്തന്‍വേലിക്കര പോലിസില്‍ അറിയിച്ചതും തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതും. ഇതിനിടെ രക്തം വാര്‍ന്നതാണ് നില വഷളാക്കിയതെന്നാണ് നിഗമനം. ഭാര്യ: ശോഭ. മക്കള്‍: സീമ, ജൂലി, റിറ്റി, ജറിന്‍. മരുമക്കള്‍: ജോജോ, സജീവ്, ബോബി, ഫാബിയ.

പുത്തന്‍വേലിക്കര പോലിസ് നടപടികള്‍ പൂര്‍ത്തിയാക്കി പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം പൊയ്യ സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ സംസ്‌കരിച്ചു.




Next Story

RELATED STORIES

Share it