റേഷന്‍ കട മുന്നറിയിപ്പില്ലാതെ മാറ്റി; കാര്‍ഡ് ഉടമകള്‍ക്കു ദുരിതം

മാള: പൊയ്യ ഗ്രാമപ്പഞ്ചായത്തിലെ മാള-പള്ളിപ്പുറം പോസ്റ്റോഫിസിനു സമീപം 20 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചിരുന്ന എആര്‍ഡി 64ാം നമ്പര്‍ റേഷന്‍ കട മുന്നറിയിപ്പുമില്ലാത് കാരണം കാര്‍ഡ് ഉടമകള്‍ ദുരിതത്തിലായി. ലൈസന്‍സിയുടെ സൗകര്യാര്‍ത്ഥം മാറ്റിയ റേഷന്‍ കടയിലേക്ക് ഉപഭോക്താക്കള്‍ക്ക് എത്തിച്ചേരാന്‍ മൂന്ന് കിലോമീറ്ററുകളോളം സഞ്ചരിക്കണം. കൊറോണ വ്യാപിക്കുമ്പോഴും വയോധികരടക്കം കാല്‍ നടയായി റേഷന്‍ കടയിലേക്ക് കിലോമീറ്ററുകള്‍ താണ്ടുന്നത് നിത്യ കാഴ്ചയായാണ്. ഇതിനിടയില്‍ മറ്റു റേഷന്‍ കടകളില്ലാത്തതാണ് കാര്‍ഡുടമകള്‍ക്ക് കൂടുതല്‍ വിനയായത്. ലൈസന്‍സിയുടെ സൗകര്യാര്‍ത്ഥം മാറ്റിയിരിക്കുന്ന റേഷന്‍ കട പഴയ സ്ഥലത്തിലേക്ക് തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് കാര്‍ഡുടമകളുടെ ഒപ്പ് ശേഖരണം നടത്തി മേലധികാരികള്‍ക്ക് നല്‍കാന്‍ പ്രതികരണവേദി യോഗം തിരുമാനിച്ചു. പ്രസിഡന്റ് സലാം ചൊവ്വര അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹര്‍ഷാദ് കടവില്‍, നിഷാദ് മാള, ഇ ഡി വര്‍ഗീസ്, വി എസ് നിസാര്‍, കെ കെ പ്രകാശന്‍ സംസാരിച്ചു.
Ration shop changed without warning; protest by cardholders
RELATED STORIES
എംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര് സ്വദേശി കര്ണാടകയില്...
1 Dec 2023 6:12 AM GMTഉന്നത വിദ്യാഭ്യാസമന്ത്രി ആര് ബിന്ദു രാജിവയ്ക്കണം: വിഡി സതീശന്
30 Nov 2023 9:32 AM GMTകരുവന്നൂര് ബാങ്ക് ക്രമക്കേട്: ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തു
29 Nov 2023 11:29 AM GMTമിനിലോറിയില് വന് സ്പിരിറ്റ് കടത്ത്; ബിജെപി നേതാവ് ഉള്പ്പെടെ...
25 Nov 2023 8:06 AM GMTസ്കൂളിലെ വെടിവയ്പ്; പ്രതി ജഗന് ജാമ്യം, മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ...
21 Nov 2023 2:23 PM GMTതൃശ്ശൂരിലെ സ്കൂളില് വെടിവയ്പ്; പൂര്വവിദ്യാര്ഥി കസ്റ്റഡിയില്
21 Nov 2023 7:11 AM GMT