പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും; ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍

പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും; ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍

തൃശ്ശൂര്‍: പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മുന്‍കരുതല്‍ എന്ന നിലയ്ക്ക് മാത്രമാണ് ഡാമില്‍ നിന്ന് അധികമായി ജലം പുറത്തേക്ക് വിടുന്നത്.

പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകളായിരിക്കും ഉയര്‍ത്തുക. ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയ്ക്ക് മാത്രമാണ് ചെറിയ തോതില്‍ അധികജലം പുറത്തേക്ക് വിടുക. ഇപ്പോള്‍ 77.4 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. 79. 25 മീറ്ററാണ് ഡാമിന്റെ ആകെയുള്ള സംഭരണശേഷി. ഷട്ടറുകള്‍ ഉയര്‍ത്തുന്നതില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍ എസ്.ഷാനവാസ് അറിയിച്ചു.


RELATED STORIES

Share it
Top