Thrissur

മാള: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കു നേരെ കയ്യേറ്റ ശ്രമം

14ാം വാര്‍ഡിലെ മുന്‍ വാര്‍ഡ് മെമ്പര്‍ നിതയുടെ ഭര്‍ത്താവ് ജോഷിയാണ് കയ്യേറ്റശ്രമം നടത്തിയത്.

മാള: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കു നേരെ കയ്യേറ്റ ശ്രമം
X

മാള: നാമനിര്‍ദ്ദേശ പത്രിക സൂക്ഷ്മപരിശോധനക്ക് ഹാജരായ മാള ഗ്രാമപ്പഞ്ചായത്തിലെ 14ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അച്ചുതന് നേരെ കയ്യേറ്റ ശ്രമം.

14ാം വാര്‍ഡിലെ മുന്‍ വാര്‍ഡ് മെമ്പര്‍ നിതയുടെ ഭര്‍ത്താവ് ജോഷിയാണ് കയ്യേറ്റശ്രമം നടത്തിയത്.സൂക്ഷ്മ പരിശോധനാ വേളയില്‍ ജോഷിയുടെയും ഭാര്യ അനിത ജോഷിയുടെയും നാമനിര്‍ദ്ദേശ പത്രികള്‍ക്കെതിരെ അച്യുതന്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് വരണാധികാരി തീരുമാനമെടുക്കാന്‍ മാറ്റിവെച്ചു എന്ന് അറിയിച്ചപ്പോഴാണ് പ്രകോപിതനായ ജോഷി കാഞ്ഞൂതറ കയ്യേറ്റശ്രമത്തിന് മുതിര്‍ന്നത്. ഉദ്യോഗസ്ഥരും മറ്റ് സ്ഥാനാര്‍ത്ഥികളും ചേര്‍ന്നാണ് പിടിച്ചു മാറ്റിയത്.

സംഭവത്തില്‍ അച്യുതന്‍ വരണാധികാരിക്ക് രേഖാമൂലം പരാതി നല്‍കി. മാള ഗ്രാമപ്പഞ്ചായത്തിലെ 14ാം വാര്‍ഡില്‍ എല്‍ഡിഎഫിന്റെ ഘടകകക്ഷിയായ ഇന്ത്യന്‍ നാഷണല്‍ ലീഗ് സ്ഥാനാര്‍ഥിയാണ് അച്യുതന്‍.

Next Story

RELATED STORIES

Share it