Thrissur

തൃശൂരില്‍ എം എം വര്‍ഗീസ് ജില്ലാ സെക്രട്ടറിയായി തുടരും; തരംതാഴ്ത്തിയ നേതാവും കമ്മിറ്റിയില്‍

തൃശൂരില്‍ എം എം വര്‍ഗീസ് ജില്ലാ സെക്രട്ടറിയായി തുടരും; തരംതാഴ്ത്തിയ നേതാവും കമ്മിറ്റിയില്‍
X

തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എം എം വര്‍ഗീസിനെ വീണ്ടും തിഞ്ഞെടുത്തു. തരംതാഴ്ത്തിയ മുന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയെ ഉള്‍പ്പെടുത്തിയാണ് പുതിയ ജില്ലാ കമ്മിറ്റി നിലവില്‍ വന്നത്. വിഭാഗീയതയുടെ പേരില്‍ പാര്‍ട്ടി ഘടകത്തില്‍നിന്ന് തരംതാഴ്ത്തിയിരുന്ന ടി ശശിധരനെയാണ് തൃശൂര്‍ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. 17 വര്‍ഷത്തിന് ശേഷമാണ് ഇദ്ദേഹം പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് വരുന്നത്. തനിക്കെതിരെ പാര്‍ട്ടി വിഭാഗീയതയുടെ പേരിലാണ് നടപടിയെടുത്തതെന്ന് ശശിധരന്‍ പറഞ്ഞു.

ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ ശേഷം അദ്ദേഹം പിന്നീട് ഏരിയാ കമ്മിറ്റിയിലേക്ക് തിരിച്ചുവന്നിരുന്നു. തന്നെ പാര്‍ട്ടി മാറ്റിനിര്‍ത്തിയിട്ടില്ലെന്നും നടപടിയെടുത്ത ശേഷം ഇപ്പോള്‍ മടക്കിക്കൊണ്ടുവരികയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. മുന്‍ എംഎല്‍എ ബാബു എം പാലിശേരിയെ ഒഴിവാക്കുകയും ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട എം ബാലാജിയെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രണ്ടാം തവണയാണ് എം എം വര്‍ഗീസ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.

കെ രാധാകൃഷ്ണന്‍ കേന്ദ്ര സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു വര്‍ഗീസ് ആദ്യമായി 2018 ജൂണ്‍ 30ന് തൃശൂര്‍ ജില്ലാ സെക്രട്ടറിയായത്. വര്‍ഗീസ് ഉള്‍പ്പെടെ 44 അംഗ കമ്മിറ്റിയെയാണ് പ്രഖ്യാപിച്ചത്. 70 കാരനായ എം എം വര്‍ഗീസ് സിഐടിയു കേന്ദ്രവര്‍ക്കിങ് കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്നു. സിഐടിയു ജില്ലാ പ്രസിഡന്റ്, പേരാമ്പ്ര അപ്പോളോ ടയേഴ്‌സ് എംപ്ലോയീസ് യൂനിയന്‍ (സിഐടിയു) പ്രസിഡന്റ്, വിദേശമദ്യത്തൊഴിലാളി യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

Next Story

RELATED STORIES

Share it