- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരള പ്രവാസി സംഘം പുരസ്‌കാരം ഡോ. സിദ്ദീക്ക് അഹമ്മദിന് സമ്മാനിച്ചു
തൃശ്ശൂരില്‍ നടന്ന കേരള പ്രവാസി സംഘത്തിന്റെ ആറാം സംസ്ഥാന സമ്മേളനത്തില്‍ സിപിഎം നേതാവും മുന്‍ രാജ്യസഭാംഗവുമായ എ വിജയരാഘവനാണ് അവാര്‍ഡ് സമ്മാനിച്ചത്.

തൃശ്ശൂരില്‍ നടന്ന കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തില്‍ പ്രമുഖ പ്രവാസി വ്യവസായി ഡോ. സിദ്ദീഖ് അഹമ്മദിനെ മുന്‍ എംപി എ വിജയരാഘവന്‍ പ്രവാസി പ്രതിഭ പുരസ്‌കാരം സമ്മാനിക്കുന്നു. കെ. വി അബ്ദുല
തൃശൂര്‍: പ്രവാസി വ്യവസായിയും ഇറാം ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. സിദ്ദീഖ് അഹമ്മദിന് കേരള പ്രവാസി സംഘം 'പ്രവാസി പ്രതിഭാ പുരസ്‌കാരം' നല്‍കി ആദരിച്ചു. തൃശ്ശൂരില്‍ നടന്ന കേരള പ്രവാസി സംഘത്തിന്റെ ആറാം സംസ്ഥാന സമ്മേളനത്തില്‍ സിപിഎം നേതാവും മുന്‍ രാജ്യസഭാംഗവുമായ എ വിജയരാഘവനാണ് അവാര്‍ഡ് സമ്മാനിച്ചത്.
മികച്ച വ്യവസായ സംരംഭകന്‍ എന്നതിലുപരി പ്രവാസലോകത്തും നാട്ടിലും സാധാരണക്കാരന്റെ ജീവിത പ്രശ്‌നങ്ങളില്‍ ഇടപെടുകയും അതിന് പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഡോ. സിദ്ദീക്ക് അഹമ്മദ് പ്രവാസി സംഘടനകള്‍ക്ക് എന്നും പിന്‍ബലമേകിയതായി ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. സമീപകാലത്ത് പ്രവാസി ഭാരതീയ സമ്മാന്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍ ആദരിച്ചത് കൂടാതെ അദ്ദേഹത്തിന്റെ നിരവധി ധപ്രവര്‍ത്തനങ്ങള്‍ ഒട്ടേറെ മേഖലകളില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കേരള പ്രവാസി സംഘം സമകാലീന പ്രവാസി വിഷയങ്ങളില്‍ നടത്തുന്ന ഇടപെടലുകളെ ഡോ. സിദ്ദീഖ് അഹമ്മദ് തന്റെ മറുപടി പ്രസംഗത്തില്‍ അഭിനന്ദിച്ചു.
കെ വി അബ്ദുല്‍ ഖാദര്‍ (എംഎല്‍എ), പി ടി കുഞ്ഞുമുഹമ്മദ് (മുന്‍ എംഎല്‍എ), എം എം വര്‍ഗീസ്, ഗഫൂര്‍ പി ലില്ലീസ് സംസാരിച്ചു.
RELATED STORIES
ആലപ്പുഴ പൂച്ചാക്കലിലെ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും...
20 May 2025 3:19 PM GMTദേശീയപാതയിലെ വിള്ളല്‍: ഭൂപ്രകൃതിക്കനുസരിച്ചുള്ള നടപടികള്‍...
20 May 2025 12:46 PM GMTയുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി
20 May 2025 11:15 AM GMTറെഡ് അലേര്‍ട്ടുള്ള ജില്ലകളില്‍ ഇന്ന് മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങും
20 May 2025 10:41 AM GMTദലിത് യുവതിക്കെതിരായ കള്ളക്കേസ്; മുഖ്യമന്ത്രിയുടെ ഓഫിസും വംശീയ...
20 May 2025 10:23 AM GMTഎവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ കേരള വനിതയായി സഫ്രീന ലതീഫ് (വിഡിയോ)
20 May 2025 10:17 AM GMT