Thrissur

പഴൂക്കരയില്‍ വീട് തകര്‍ന്നു

ഗ്രാമപ്പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് പഴൂക്കരയിലെ എടപ്പാട്ട് വിജയന്‍- രേണുക ദമ്പതികളുടെ ഓട് മേഞ്ഞ വീടാണ് കഴിഞ്ഞ ദിവസം രാവിലെ തകര്‍ന്നത്. മേ

പഴൂക്കരയില്‍ വീട് തകര്‍ന്നു
X

മാള: ഗ്രാമപ്പഞ്ചായത്തിലെ പഴൂക്കരയില്‍ വീട് തകര്‍ന്നു. ഗ്രാമപ്പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് പഴൂക്കരയിലെ എടപ്പാട്ട് വിജയന്‍- രേണുക ദമ്പതികളുടെ ഓട് മേഞ്ഞ വീടാണ് കഴിഞ്ഞ ദിവസം രാവിലെ തകര്‍ന്നത്. മേല്‍ക്കൂര അടക്കം നിലംപതിക്കുകയായിരുന്നു. അപകടസമയത്ത് കുടുംബാംഗങ്ങള്‍ വീട്ടിലില്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല.

ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. കാലപ്പഴക്കത്താല്‍ ചുമരുകള്‍, കഴുക്കോലുകള്‍ എന്നിവയുടെ ബലക്ഷയമാണ് വീടിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് പ്രാഥമികമായി വിലയിരുത്തപ്പെടുന്നു. ദരിദ്രരായ കുടുംബത്തിന്റെ ഉണ്ടായിരുന്ന വീട് തകര്‍ന്നതോടെ തലചായ്ക്കുന്നതെവിടെയെന്ന ആശങ്കയിലാണ് കുടുംബം.

Next Story

RELATED STORIES

Share it