Thrissur

ഹരിചന്ദ്രയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

. ഗ്രാമിക പ്രസിഡന്റ് പി കെ കിട്ടന്‍ പുസ്തകം ഏറ്റുവാങ്ങി.

ഹരിചന്ദ്രയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു
X

മാള: കോള്‍ക്കുന്ന് നിവാസിയായ യുവകവി ഹരിചന്ദ്രയുടെ പ്രഥമ കവിതാസമാഹാരം ഉറങ്ങുന്നു പൂവിലൊരു പൂന്തോട്ടം എന്ന കൃതിയുടെ പ്രകാശനം കവി സജീവന്‍ പ്രദീപ് നിര്‍വ്വഹിച്ചു. ഗ്രാമിക പ്രസിഡന്റ് പി കെ കിട്ടന്‍ പുസ്തകം ഏറ്റുവാങ്ങി. നിലപാട് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ കുഴിക്കാട്ടുശ്ശേരി ഗ്രാമികയില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ മാള ഗ്രാമപ്പഞ്ചായത്ത് അംഗം പ്രീജ സലീം അധ്യക്ഷത വഹിച്ചു. റോബന്‍ അരിമ്പൂര്‍, സജീവ് എരവത്ത്, അജയന്‍ വലിയപുരക്കല്‍, അജിത കല്യാണി, ഇ എ ഷാജു, ശിവു കോലഴി, എ ഇ രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് കവിയരങ്ങില്‍ സലീം ചേനം, ശശികുമാര്‍ അരിമ്പൂര്‍, മജു മണിയന്‍, വിനോദ് കുമാര്‍ കടമക്കുടി, ജെ പി സജീവന്‍, റഷി കുറ്റൂക്കാരന്‍, അനൂസ് സൗഹൃദ വേദി എന്നിവര്‍ കവിത ചൊല്ലി.


Next Story

RELATED STORIES

Share it