കെ കെ സുബ്രഹ്മണ്യനെയും മോഹന്‍ രാഘവനെയും ഗ്രാമിക അനുസ്മരിച്ചു
അന്തരിച്ച ചലച്ചിത്ര സംവിധായകന് മോഹന്‍ രാഘവന്റെ ഒമ്പതാം ചരമവാര്‍ഷിക ദിനത്തില്‍ നടന്ന പരിപാടിയില്‍ മോഹനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു.

മാള: പ്രമുഖ നാടക പ്രവര്ത്തകന് കെ കെ സുബ്രഹ്മണ്യന്റെ നിര്യാണത്തില്‍ അനുശോചിക്കാന്‍ സുഹൃത്തുക്കളും നാടക പ്രവര്‍ത്തകരും കുഴിക്കാട്ടുശ്ശേരി ഗ്രാമികയില്‍ ഒത്തുചേര്‍ന്നു. അന്തരിച്ച ചലച്ചിത്ര സംവിധായകന് മോഹന്‍ രാഘവന്റെ ഒമ്പതാം ചരമവാര്‍ഷിക ദിനത്തില്‍ നടന്ന പരിപാടിയില്‍ മോഹനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു. പ്രമുഖ ചലച്ചിത്ര സംവിധായകന് പ്രിയനന്ദനന് ഉദ്ഘാടനം ചെയ്തു. ഗ്രാമിക പ്രസിഡന്റ് ഡോ. വടക്കേടത്ത് പത്മനാഭന് അധ്യക്ഷത വഹിച്ചു. പ്രമുഖ നാടകപ്രവര്‍ത്തകരായ ശശിധരന് നടുവില്‍, വി ഡി പ്രേംപ്രസാദ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. കെ എസ് പ്രതാപന്, ജോയ് ജോസഫ്, സുരേഷ് മുട്ടത്തി, പി ടി വിത്സന്, യു കെ സജി, കെ സി ത്യാഗരാജ്, ജെക്സ് നെറ്റിക്കാടന്, ടി യു ജനീഷ്, പി ടി സ്വരാജ്, സുജന്‍ പൂപ്പത്തി, ടി ഡി ദിനേഷ് കുമാര്‍ തുടങ്ങിയവര്‍ ഇരുവരെയും അനുസ്മരിച്ചു. സെക്രട്ടറി പി കെ കിട്ടന്, ഖജാന്‍ജി ഇ കെ മോഹന്‍ദാസ് സംസാരിച്ചു.
RELATED STORIES
പ്ലസ് വൺ പ്രവേശനം: നേറ്റിവിറ്റി, ജാതി തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി. ...
26 Jun 2022 8:03 AM GMTപരിസ്ഥിതി സംവേദക മേഖല- നിയമനടപടിയും നിയമനിർമാണവും ആവശ്യപ്പെട്ട് വനം...
26 Jun 2022 8:00 AM GMTഅവിഷിത്തിനെ ഒഴിവാക്കിയത് അക്രമത്തിന് ശേഷം, നേരത്തെ മാറ്റി...
26 Jun 2022 7:30 AM GMTവിദ്യാര്‍ഥി സംഘടനകളില്‍ ഏറിയ പങ്കും കുടിയന്മാര്: എം വി ഗോവിന്ദന്
26 Jun 2022 6:48 AM GMTഅഗ്നിപഥ് റിക്രൂട്ട്മെന്റ്: പിന്നാക്ക സംവരണം ബാധകമാക്കണം: മെക്ക
26 Jun 2022 6:23 AM GMTകോഴിക്കോട് ഭര്‍തൃവീട്ടില്‍ യുവതിയുടെ ആത്മഹത്യ; സ്ത്രീധന പീഡനം...
26 Jun 2022 5:26 AM GMT